Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ്​ പ്രതിഷേധ...

കോൺഗ്രസ്​ പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
ആലപ്പുഴ: പാചകവാതക വിലവർധനക്കെതിരെ ആലപ്പുഴ സൗത്ത്-നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. ഉണ്ണികൃഷ്ണൻ, സുനിൽ ജോർജ്, റീഗോ രാജു, ബ്ലോക്ക് പ്രസിഡൻറുമാരായ ഇല്ലിക്കൽ കുഞ്ഞുമോൻ, സിറിയക് ജേക്കബ്, മാത്യു ചെറുപറമ്പൻ, ബഷീർ കോയാപറമ്പിൽ, കെ.എ. സാബു, ആർ. അംജിത്ത്കുമാർ, കെ. നൂറുദ്ദീൻകോയ, കെ.കെ. ധനപാലൻ, കെ.ആർ. ലാൽജി, കെ. നാസർ, ആർ. ഗിരീശൻ, ഒ.കെ. ഷഫീഖ്, പി. രാജേന്ദ്രൻ, ആർ. സ്കന്ദൻ, ഷിജു താഹ, ഷജിൽ ഷരീഫ്, സുനിത അനിൽ, എസ്. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ കലക്ടറേറ്റ് ധർണ ആലപ്പുഴ: ജനങ്ങളെയും ജീവനക്കാരെയും ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ എസ്.ഇ.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷേഖ് ബിജു, സജീവ് എന്നിവർ സംസാരിച്ചു. മുജീബ് ഹരിപ്പാട്, കുഞ്ഞുമോൻ തോട്ടപ്പള്ളി, നൗഫൽ, ഇക്ബാൽ, മനാഫ്, അൻസിൽ എന്നിവർ നേതൃത്വം നൽകി. ധർണ നടത്തി ആലപ്പുഴ: കാറ്റിൽ ആൻഡ് മീറ്റ് വ്യാപാരസമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ധർണ സംസ്ഥാന കൺവീനർ ഒ. അഷറഫ് ഉദ്ഘാടനം ചെയ്തു. എ.ആർ. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജോപ്പൻ, ബാബു എന്നിവർ സംസാരിച്ചു. അറവുമാലിന്യം സംസ്കരിക്കുക, ആധുനിക അറവുശാല സ്ഥാപിക്കുക, മാംസ വ്യാപാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Show Full Article
TAGS:LOCAL NEWS 
Next Story