Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസുകൾ സ്​റ്റാൻഡിൽ

ബസുകൾ സ്​റ്റാൻഡിൽ കയറണം

text_fields
bookmark_border
മൂവാറ്റുപുഴ: ബസുകൾ സ്റ്റാൻഡുകളിൽ കയറണമെന്ന് ട്രാഫിക് കമ്മിറ്റി യോഗത്തിൽ തീരുമാനം. ഗതാഗതക്കുരുക്കും സമയനഷ്ടവും ചൂണ്ടിക്കാട്ടി ബസുടമകൾ തടസ്സവാദമുന്നയിെച്ചങ്കിലും ഈ മാസം അഞ്ചിനകം തീരുമാനം കർശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ, ഇൗ തീരുമാനവും നടപ്പാകിെല്ലന്ന സൂചനയാണ് ഉയരുന്നത്. ഒരുവർഷം മുമ്പ് ഇതേ തീരുമാനം എടുത്തെങ്കിലും നടപ്പാക്കാതെ കടലാസിൽ ഒതുങ്ങി. നഗരത്തി​െൻറ രണ്ട് ഭാഗങ്ങളിലായി രണ്ട് ബസ് സ്റ്റാൻഡുകളാണുള്ളത്. കാവുങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡും തൊടുപുഴ റോഡിൽ കിഴക്കേ ബസ് സ്റ്റാൻഡും. നാല് പതിറ്റാണ്ടു മുമ്പ് സ്റ്റാൻഡ് ആരംഭിച്ച കാലം മുതൽ ബസുകൾ സ്റ്റാൻഡിലെത്തുന്നിെല്ലന്ന പരാതികൾ ഉയരുന്നതാണ്. തൊടുപുഴ ഭാഗത്തേക്ക് പോകുന്ന ബസുകൾ കിഴക്കേ സ്റ്റാൻഡിൽ കയറാറില്ല. മാർക്കറ്റ് സ്റ്റാൻഡിൽ വരാതെ ബസുകൾ ഇ.ഇ.സി റോഡിൽ പാർക്ക് ചെയ്യുന്നതും നിത്യസംഭവമാണ്. ഇതിനെതിരെ നിരവധി പരാതികൾ നൽകുകയും സമരങ്ങൾ അരങ്ങേറുകയും ചെയ്തിട്ടുണ്ട്. ഗതാഗത ഉപദേശക സമിതി യോഗങ്ങളിലെല്ലാം വിഷയം എത്തുന്നതും പതിവാണ്. എന്നാൽ, പൂർണമായ രീതിയിൽ ഇതുവരെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ബസുകൾ സ്റ്റാൻഡിൽ എത്തണമെന്ന നിർദേശം നൽകാൻ മാത്രം ഗതാഗത ഉപദേശക സമിതിയോഗം ചേർന്നത്. ഗതാഗതക്കുരുക്ക് മൂലം നട്ടംതിരിയുന്ന മൂവാറ്റുപുഴ നഗരത്തിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങൾ എല്ലാവരും സ്വാഗതം ചെയ്തിരുെന്നങ്കിലും തൽപരകക്ഷികളുടെ ഇടപെടലിനെത്തുടർന്ന് രണ്ട് ദിവസത്തിനകം പിൻവലിക്കുകയായിരുന്നു. ഗതാഗതപ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കുമായിരുന്ന പരിഷ്കാരങ്ങൾ പിൻവലിച്ചതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയും ചെയ്തു. ടി.ബി റോഡ് വൺേവ ആക്കുന്നതിനും കച്ചേരിത്താഴത്തുനിന്ന് ടി.ബി റോഡ് ആരംഭിക്കുന്ന സ്ഥലത്തെ ഹമ്പ് നീക്കം ചെയ്യുന്നതിനും വള്ളക്കാലിപ്പടിയിലുള്ള ബസ് സ്റ്റോപ്, മമ്മി ഡാഡി ടെക്സ്റ്റൈൽസിന് മുന്നിലേക്ക് മാറ്റുന്നതിനും തീരുമാനമെടുത്തിരുന്നു. കച്ചേരിത്താഴത്തും പി.ഒ ജങ്ഷനിലും മാത്രം യുടേൺ അനുവദിക്കുന്നതിനും ആരക്കുഴ റോഡുവഴി വരുന്ന എല്ലാ വാഹനങ്ങളും നാസ് റോഡ് വഴി എം.സി റോഡിൽ കയറി കെ.എസ്.ആർ.ടി.സിയുടെ മുന്നിലൂടെ കച്ചേരിത്താഴം തൊടുപുഴ ഭാഗത്തേക്ക് തിരിച്ച് വിടുന്നതിനും തീരുമാനിച്ചു. അരമനക്ക് മുന്നിലുള്ള ബസ് സ്റ്റോപ് ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിലേക്കും മാറ്റുന്നതിനും തീരുമാനമായതാണ്. ഇങ്ങനെ നിരവധി തീരുമാനങ്ങൾ എടുത്തെങ്കിലും അതെല്ലാം കാറ്റിൽപറത്തി. ഈ സാഹചര്യത്തിലാണ് വീണ്ടും പുതിയ പരിഷ്കാരവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story