Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലുങ്കിെൻറ...

കലുങ്കിെൻറ അപകടക്കെട്ടുകൾ നീക്കി

text_fields
bookmark_border
പിറവം: നടക്കാവ് റോഡ് മാമലക്കവലയിൽ നിരവധി അപകടങ്ങൾക്ക് കാരണവും കാൽനടക്കാർക്ക് തടസ്സവുമായിരുന്ന കലുങ്കി​െൻറ െകട്ടുകൾ നീക്കം ചെയ്തു. ഓടകളും അനുബന്ധ കലുങ്കുകളും അശാസ്ത്രീയമായി നിർമിച്ചതിനെതിരെ പരാതി ഉയർന്നിതിനെത്തുടർന്നാണ് കെട്ടുകൾ പൊളിച്ച് നവീകരിച്ചത്. പാഴൂർ പേപ്പതി റീച്ചിലെ ഏറ്റവും വീതി കുറഞ്ഞ ഈ ഭാഗം വളവുകളുള്ള ജങ്ഷൻ ആയതിനാൽ ഗതാഗത സ്തംഭനം പതിവായിരുന്നു. പലതവണ ഇരുചക്ര വാഹനങ്ങളും കാറുകളും റോഡിലേക്ക് തള്ളിനിന്നിരുന്ന കെട്ടിൽ തട്ടി അപകടത്തിൽപെട്ടിരുന്നു. തുറന്ന ഓടയിൽ നടപ്പാതയില്ലാത്തത് കാൽനടക്കാരെയും ബുദ്ധിമുട്ടിലാക്കി. ഇരുവശങ്ങളിെലയും വെട്ടിക്കൽ റോഡിെലയും അപകടകരമായി നിന്ന കെട്ടുകൾ പൊളിച്ചുമാറ്റി 100 മീറ്ററോളം ഭാഗം സ്ലാബിട്ട് സുരക്ഷിതമാക്കി. എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് 50 മീറ്റർ മുന്നോട്ട് നീക്കി താൽക്കാലിക ഷെഡായി നിർമിച്ചിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിനായി ഓടകൾക്ക് മുകളിൽ സ്ലാബിട്ട് ബസ് ബേയും നിർമിച്ചു. നഗരസഭ കൗൺസിലർ ബെന്നി വി. വർഗീസി​െൻറ നേതൃത്വത്തിലാണ് പണി പൂർത്തീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story