Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭവനപദ്ധതി ഉദ്​ഘാടനം...

ഭവനപദ്ധതി ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
പിറവം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും നഗരസഭയുടെയും സംയുക്ത സംരംഭമായ പ്രധാനമന്ത്രി ആവാസ് യോജന ഭവന നിർമാണ പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുനിസിപ്പൽ പാർക്കിൽ മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിക്കും. തെരുവോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡി​െൻറ വിതരണോദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. ഭവന നിർമാണ പദ്ധതിയിൽ ഒന്നാംഘട്ടമായി 123 പേർക്കാണ് സഹായം നൽകുന്നത്. 3.69 കോടി ഇതിന് വകയിരുത്തിയിട്ടുണ്ട്. മൂന്നു ലക്ഷമാണ് ഒരാൾക്ക് ലഭിക്കുക. ഒന്നരലക്ഷം കേന്ദ്ര വിഹിതവും 50,000 രൂപ വീതം സംസ്ഥാന വിഹിതവും ഗുണഭോക്തൃ വിഹിതവുമാണ്. നിർമാണ പുരോഗതിക്കനുസരിച്ച് നാലു ഘട്ടങ്ങളിലായാണ് തുക നൽകുക. കരാർ ഒപ്പിടുേമ്പാൾ 30,000 രൂപയും തറ തീരുേമ്പാൾ 1,20,000 രൂപയും മേൽക്കൂര പൂർത്തിയാകുേമ്പാൾ 1,20,000 രൂപയും വൈദ്യുതി, കുടിവെള്ള സൗകര്യങ്ങളോടെ പൂർത്തീകരിക്കുേമ്പാൾ 30,000 രൂപയും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story