Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോറ മെഡിസിൻ ബാങ്ക്...

കോറ മെഡിസിൻ ബാങ്ക് പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
ആലുവ: ഭീമമായ ചികിത്സച്ചെലവുകൾ താങ്ങാനാകാതെ വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാൻ റെസിഡൻറ്സ് അസോസിയേഷനുകളുടെ സംയുക്ത വേദി 'കോറ' ആരംഭിക്കുന്ന 'കോറ മെഡിസിൻ ബാങ്ക്' പദ്ധതിക്ക് തുടക്കം. ചികിത്സ കഴിഞ്ഞ് ബാക്കിവരുന്ന കാലാവധി കഴിയാത്ത മരുന്നുകൾ ശേഖരിച്ച് ആവശ്യക്കാരായ രോഗികൾക്ക് എത്തിക്കുന്നതാണ് പദ്ധതി. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന പെട്ടികളിൽ മരുന്ന് നിക്ഷേപിക്കാൻ ജനങ്ങളെ ബോധവത്കരിക്കലാണ് പ്രാഥമിക പ്രവർത്തനം. ഇതി‍​െൻറ ഭാഗമായ മെഡിസിൻ ബോക്സുകളുടെ ഉദ്ഘാടനം നഗരത്തി‍​െൻറ വിവിധ കേന്ദ്രങ്ങളിലായി നടന്നു. റൂറൽ ജില്ല പൊലീസ് ആസ്‌ഥാനത്ത് ആദ്യ ബോക്സ് സ്‌ഥാപിച്ച്‌ പൊലീസ് മേധാവി എ.വി. ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി കേരളം മുഴുവൻ ആരംഭിക്കണമെന്നും മരുന്ന് വാങ്ങാൻ കഷ്ടപ്പെടുന്ന ആയിരങ്ങൾക്ക് ഇത് പ്രയോജനപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കോറ പ്രസിഡൻറ് പി.എ. ഹംസക്കോയ, എം.എൻ സത്യദേവൻ, കെ. ജയപ്രകാശ്, ചിന്നൻ പൈനാടത്ത് എന്നിവർ സംസാരിച്ചു. ഹരിഹരപുത്രൻ ബോക്സിലേക്കുള്ള മരുന്നുകൾ നൽകി. നഗരസഭ ഓഫിസിൽ ചെയർപേഴ്സൻ ലിസി എബ്രഹാം, സ​െൻറ് സേവിയേഴ്‌സ് കോളജിൽ പ്രിൻസിപ്പൽ സിസ്റ്റർ റീത്ത, താലൂക്ക് ഓഫിസിൽ താഹിസിൽദാർ, കെ.ടി. സന്ധ്യാദേവി, ബാങ്ക് കവലയിൽ ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, തോട്ടക്കാട്ടുകരയിൽ ഫാ. പോൾസൺ കൂട്ടിയത്, പറവൂർ കവലയിൽ നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷൻ പി.എം. മൂസക്കുട്ടി എന്നിവർ ബോക്സുകൾ ഉദ്ഘാടനം ചെയ്തു. ലഭിക്കുന്ന മരുന്നുകൾ ആഴ്ചയിൽ കോറയുടെ പ്രവർത്തകർ സംഭരിച്ച് ആലുവ ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട രോഗികൾക്ക് നൽകാൻ അധികൃതരെ ഏൽപിക്കും. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡുകൾ, മെട്രോ സ്‌റ്റേഷൻ, ആരാധനാലയ പരിസരങ്ങൾ, പ്രധാന കവലകൾ, ഓഫിസ് പരിസരങ്ങൾ തുടങ്ങി 30 പ്രധാന കേന്ദ്രങ്ങളിലാണ് െപട്ടികൾ സ്ഥാപിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story