Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമുക്തി ബോധവത്​കരണ...

വിമുക്തി ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
ആലുവ: മദ്യവർജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്ന് ഉപഭോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ട് രൂപവത്കരിച്ച ബോധവത്കരണ മിഷൻ വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ചൂർണിക്കര പഞ്ചായത്ത് സമിതി ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പ്രസിഡൻറ് എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബീന അലി അധ്യക്ഷത വഹിച്ചു. എക്സൈസ് താലൂക്ക് കോഒാഡിനേറ്റർ പി. ഉമ്മർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. നൗഷാദ്, സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ബാബു പുത്തനങ്ങാടി, ഹെൽത്ത് ഇൻസ്പെക്ടർ നൗഷാദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഡെന്നിസ് കൊറയ സ്വാഗതവും ക്ഷേമകാര്യ സ്‌ഥിരംസമിതി അധ്യക്ഷ റംല അമീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story