Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

സ​ഹ​പ്ര​വ​ർ​ത്ത​ക​െ​ൻ​റ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം, കേ​ണ​ൽ പി​ടി​യി​ൽ

text_fields
bookmark_border
ന്യൂഡൽഹി: സഹപ്രവർത്തകൻ ഗോൾഫ് ടൂർണമ​െൻറിനുപോയ തക്കത്തിന് അദ്ദേഹത്തി​െൻറ ഭാര്യയുമായി അവിഹിതബന്ധത്തിലേർപ്പെട്ട കരസേന കേണലിനെ പൊലീസ് കൈയോടെ പിടികൂടി. ദേശീയ ഗോൾഫ് താരമായ ലഫ്. കേണലി​െൻറ പഞ്ചാബിലെ വീട്ടിൽനിന്നാണ് അദ്ദേഹത്തി​െൻറ ഭാര്യയെയും കേണലിനെയും പിടികൂടിയത്. ഇരുവരെയും സൈനികആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി. കേണലിനെതിെര സൈനികവിചാരണക്ക് ഉത്തരവിട്ടു. ലഫ്. കേണൽ തന്നെയാണ് ത​െൻറ ഭാര്യയും കേണലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ഗോൾഫ് ടൂർണമ​െൻറിന് പോകുന്ന സമയത്ത് കേണൽ ത​െൻറ വീട്ടിലെത്താൻ സാധ്യതയുണ്ടെന്നും ഇയാൾ സൂചന നൽകിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ഒക്ടോബർ 26ന് പുലർച്ച മൂന്നിന് ഭട്ടിൻഡയിൽ മിലിറ്ററി സ്റ്റേഷനിലെ വീട്ടിലെത്തിയ പൊലീസ് ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. സൈനികനിയമപ്രകാരം സഹപ്രവർത്തക​െൻറ ഭാര്യയുമായുള്ള അവിഹിതബന്ധം അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ്. സൈനിക േകാടതി നവംബർ ആറിനകം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഒാഫിസർമാരും കോർപ്സ് ഒാഫ് എൻജിനീയേഴ്സ് വിഭാഗത്തിലാണ്. ഭട്ടിൻഡ സോണിലെ അഡീ. ചീഫ് എൻജിനീയറാണ് കേണൽ. സേനയിൽ, ഉയർന്നറാങ്കിലുള്ള ഉദ്യോഗസ്ഥർക്കിടയിലെ വഴിവിട്ടബന്ധം വ്യാപകമാകുന്നതായി പരാതി ഉയർന്നതിനെതുടർന്ന്, കർശനനടപടിക്ക് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് നിർദേശിച്ചിരുന്നു. ഇൗയിടെ സഹപ്രവർത്തക​െൻറ 19കാരിയായ മകളുമായി അവിഹിതബന്ധത്തിലേർപ്പെട്ടതിന് ഒരു ലഫ്. കേണലിനെ പിരിച്ചുവിട്ടിരുന്നു. വനിതഒാഫിസറെ അപമാനിച്ചതിന് മുതിർന്ന ഒാഫിസർ കോർട്ട് മാർഷൽ നേരിടുകയാണ്. സേനയുടെ ധാർമികതയെ ബാധിക്കുമെന്നതിനാൽ ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിൽപോലും വഴിവിട്ടബന്ധങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story