Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമരക്കാരെ...

സമരക്കാരെ തല്ലിച്ചതക്കുന്നതിനോട്​ യോജിപ്പില്ല- ^എം. സ്വരാജ്​

text_fields
bookmark_border
സമരക്കാരെ തല്ലിച്ചതക്കുന്നതിനോട് യോജിപ്പില്ല- -എം. സ്വരാജ് കൊച്ചി: സമരങ്ങളെ ഉപജീവനമാർഗമാക്കി മാറ്റുന്ന ജീര്‍ണതയാണ് ഇന്ന് കണ്ടുവരുന്നതെങ്കിലും സമരക്കാരെ തല്ലിച്ചതക്കുന്നതിനോട് യോജിപ്പില്ലെന്ന് എം. സ്വരാജ് എം.എൽ.എ. ജനകീയ സമരങ്ങളുടെ പേരിൽ വികസനപദ്ധതികൾ അട്ടിമറിക്കാൻ സ്ഥാപിത താൽപര്യക്കാർ ശ്രമിക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ സുതാര്യ നിലപാടാണ് സർക്കാറിന്. കുറ്റക്കാരനാണെന്ന് തെളിയിച്ചാൽ മന്ത്രിപദം രാജിെവക്കാമെന്ന് അദ്ദേഹം നിയമസഭയിൽ വെല്ലുവിളിച്ചപ്പോൾ പ്രതിപക്ഷം നിശ്ശബ്ദരായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് ഭാര്യമാർക്കും സിൽബന്ദികൾക്കും വഴിവിട്ട നിയമനങ്ങൾ നൽകിയവരാണ് ഇന്ന് ഇ.പി. ജയരാജ​െൻറ പേര് പരാമർശിക്കുന്നത്. തൃപ്പൂണിത്തുറ യോഗകേന്ദ്രം വിവാദത്തിൽ അന്വേഷണം ശരിയായ ദിശയിലാണ്. മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്തെന്നാണ് അറിയാൻ കഴിഞ്ഞത്. കൊച്ചി നഗരത്തിനടിയിലൂടെ എത്ര പൈപ്പ്ലൈനുകൾ കടന്നുപോകുന്നു. അവയിൽ വാതകങ്ങളും രാസവസ്തുക്കളുമടക്കം കടത്തിവിടുന്നുണ്ട്. അതിലൊന്നുമില്ലാത്ത ആശങ്ക ഗെയിൽ പൈപ്പ്ലൈനി​െൻറ കാര്യത്തിൽ ഉന്നയിക്കുന്നത് സംശയത്തിനിട നൽകുന്നു. എല്ലാദിവസവും ജനങ്ങളെ ദ്രോഹിക്കുന്നതാണ് മോദി സര്‍ക്കാറി​െൻറ നിലപാട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജനവികാരം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സ്വരാജ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story