Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവംബർ എട്ട്​

നവംബർ എട്ട്​ ദുരന്തദിനം

text_fields
bookmark_border
കൊച്ചി: പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാത്ത നോട്ടുനിരോധനത്തി​െൻറ ഒന്നാം വാർഷികം ദുരന്തദിനമായി ആചരിക്കാൻ േട്രഡ് യൂനിയനുകളുെടയും ബഹുജന സംഘടനകളുെടയും കൂട്ടായ്മയായ നവംബർ എട്ട് പ്ലാറ്റ്ഫോം തീരുമാനിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഹൈകോടതിക്ക് സമീപത്തെ വഞ്ചി സ്ക്വയറിലാണ് പരിപാടി. നടത്തിപ്പിന് പി. രാജീവ് ചെയർമാനും കെ.പി. സുശീൽകുമാർ (ബി.ഇ.എഫ്.ഐ) ജനറൽ കൺവീനറുമായി 51 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. യോഗം സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. സി.ബി. വേണുഗോപാൽ (കെ.എസ്.ജി.ഐ.ഇ.യു) ചെയർമാനും അരുൺഘോഷ് (എൻ.ജി.യു) കൺവീനറുമായ േപ്രാഗ്രാം സബ് കമ്മിറ്റിെയയും തെരഞ്ഞെടുത്തു. കാർട്ടൂൺ, ചിത്രരചനകൾ, നാടൻ പാട്ടുകൾ, ഗാനമേള, തെരുവുനാടകം, പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനവും തുടർന്ന് നടന്ന സംഭവഗതികളും ഉൾക്കൊള്ളിച്ച് ഡോക്യുഫിക്ഷൻ, രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, സംവാദങ്ങൾ എന്നിവ നടക്കും. കിരീടമണിഞ്ഞ് ആേന്ത്രാത്ത് ദ്വീപ് ആേന്ത്രാത്ത്: അമിനി ദ്വീപിൽ സമാപിച്ച 27ാമത് ദ്വീപുതല സ്കൂൾ കായികമേളയിൽ ആന്ത്രോത്ത് ദ്വീപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി 14 തവണ കിരീടമണിഞ്ഞ ആേന്ത്രാത്ത് 20ാമത്തെ തവണയാണ് ഒന്നാം സ്ഥാനം നേടുന്നത്. അത്ലറ്റിക്കിലും ഗെയിംസിലും ഒന്നാം സ്ഥാനവും അക്വാട്ടിക് ഇനത്തിൽ രണ്ടാം സ്ഥാനവും നേടി. നാട്ടിലെത്തിയ ടീമിന് ആന്ത്രോത്ത് പൗരാവലിയും വിദ്യാർഥികളും സ്വീകരണം നൽകി. ഹെഡ്മാസ്റ്റർ സി.പി. ഖലീൽ, പ്രിൻസിപ്പൽമാരായ പി. സറീന, ഡോ. ജോണി തോമസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story