Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുരസ്​കാരപ്രഭയിൽ...

പുരസ്​കാരപ്രഭയിൽ കുതിപ്പിനൊരുങ്ങി കുസാറ്റ് ലൈബ്രറി

text_fields
bookmark_border
കൊച്ചി: ഇൻഫ്ലിബ്നെറ്റ് പുരസ്കാരശോഭയിൽ നവീകരണത്തിനൊരുങ്ങുകയാണ് കൊച്ചി സർവകലാശാല ലൈബ്രറി. വിദ്യാർഥികൾക്ക് 24 മണിക്കൂറും ഉപയോഗിക്കാവുന്ന പൊതുവായനമുറി, ദൃശ്യ-ശ്രാവ്യ ഗവേഷണകേന്ദ്രം, സ്കൈപ്് ടെലികോൺഫറൻസിങ്, ഭാഷ പരീക്ഷണശാല (ലാംഗ്വേജ് ലാബ്) തുടങ്ങിയ സൗകര്യങ്ങൾ താമസിയാതെ ഏർപ്പെടുത്തുമെന്ന് വൈസ് ചാൻസലർ ഡോ. ജെ. ലത അറിയിച്ചു. ഇതിന് പുതിയ മൂന്നുനില കെട്ടിടത്തി​െൻറ പണി പൂർത്തിയായി. ആധുനിക സംവിധാനങ്ങളുടെ വരവോടെ ഉന്നതനിലവാരമുള്ള അക്കാദമിക പ്രദർശനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, പ്രസംഗങ്ങൾ തുടങ്ങിയവ ലഭ്യമാവും. ആഗോളതലത്തിൽ വിദഗ്ധരുമായി ആശയവിനിമയം നടത്താനും ഗവേഷണങ്ങളിൽ പങ്കാളികളാകാനും സാധിക്കും. ഓൺലൈൻ കോഴ്സുകൾ പ്രയോജനപ്പെടുത്താനും പുതിയ കോഴ്സുകൾ വികസിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. വായനശീലം േപ്രാത്സാഹിപ്പിക്കുന്നതിന് പുസ്തക പ്രദർശനം, സെമിനാറുകൾ, ശിൽപശാല തുടങ്ങിയവ സംഘടിപ്പിക്കുന്നതിനുപുറമെ പ്രകൃതിയോട് ഇണങ്ങി വായിക്കുന്നതിന് ഉദ്യാന ലൈബ്രറിയും സജ്ജമാക്കുന്നുണ്ട്. ദേശീയ, അന്തർദേശീയ പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യുന്ന റഫറൻസ് പുസ്തകങ്ങളുടെയും സീഡികളുടെയും വിപുല ശേഖരത്തിന് പുറമെ ശാസ്ത്രസംബന്ധിയായ ഡോക്യുമ​െൻററി, സിനിമ പ്രദർശനങ്ങൾക്കും ചർച്ചകൾക്കുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാങ്കേതിക വിവരശേഖരണത്തിൽ ഹ്രസ്വകാല പരിശീലന പരിപാടി നടത്താനും ലക്ഷ്യമിടുന്നതായി ലൈേബ്രറിയൻ ഡോ. സി. ബീന പറഞ്ഞു. ആദ്യപടിയായി കേരള ലൈബ്രറി കൗൺസിലിന് കീഴിെല ലൈേബ്രറിയൻമാർക്കായിരിക്കും പരിശീലനം. കേരളത്തിലാദ്യമായി മുഴുവൻ ഗവേഷണപ്രബന്ധങ്ങളും ഡിജിറ്റൽവത്കരിച്ചതിനുള്ള യു.ജി.സിയുടെ അംഗീകാരത്തെത്തുടർന്ന് വികസനത്തിനുള്ള ധനസഹായം വർഷങ്ങൾക്കുമുമ്പേ ലഭിച്ചിരുന്നു. യു.ജി.സി അനുവദിച്ച പതിനയ്യായിരത്തിലധികം ഓൺലൈൻ ജേണലുകൾക്കുപുറെമ പ്രത്യേകമായി വരിചേർന്ന പ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും ലഭ്യതയാണ് കുസാറ്റ് ലൈബ്രറിയെ വ്യത്യസ്തമാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story