Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാപറേഷൻ ഗുണ്ട:...

ഒാപറേഷൻ ഗുണ്ട: രജിസ്​റ്റർ ചെയ്തത്​ 195 കേസ്​

text_fields
bookmark_border
കൊച്ചി: കൊച്ചി റേഞ്ച് പൊലീസ് െഎ.ജി പി. വിജയ​െൻറ നിർേദശാനുസരണം കൊച്ചി സിറ്റി, എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഒക്ടോബർ 15 മുതൽ 31വരെ 9376 പേരെ പരിശോധനക്ക് വിധേയമാക്കി. 195കേസ് രജിസ്റ്റർ ചെയ്തു. 194 പേരെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് ശല്യം ഉണ്ടാക്കുക, മയക്കുമരുന്ന് കൈവശം െവക്കുകയും വിൽപന നടത്തുകയും ചെയ്യുക, അനധികൃത ശീട്ടുകളി, മണൽക്കടത്ത് തുടങ്ങിയ കുറ്റങ്ങൾക്ക് 2267പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിടികിട്ടാപ്പുള്ളികളായിരുന്ന 52 പ്രതികളെയും 3020 വാറൻറ് കുറ്റവാളികളെയും കോടതിയിൽ ഹാജരാക്കി. ക്രിമിനൽ നടപടി 107 പ്രകാരം 38 പേർക്കെതിരെ നല്ല നടപ്പിനും ഗുണ്ട നിയമപ്രകാരം ഏഴുപേർക്കെതിരെ നടപടിക്കും ശിപാർശ ചെയ്തതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story