Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലതരംഗം ശലഭമേള

ബാലതരംഗം ശലഭമേള

text_fields
bookmark_border
കൊച്ചി: ദേശീയ ബാലതരംഗം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശലഭമേള സംഘടിപ്പിക്കും. മൂന്നു മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളെ അഞ്ചുവിഭാഗങ്ങളിലായി തിരിച്ചാണ് മത്സരങ്ങള്‍. ഒന്നാംഘട്ട ഉദ്ഘാടനം ഇൗമാസം 12ന് കാക്കനാട് എം.എ.എ.എം എല്‍.പി. സ്‌കൂളില്‍ രാവിലെ 9.30-നു നടക്കും. രണ്ടാംഘട്ടം തോപ്പുംപടി കാത്തലിക് സ​െൻററിലും മൂന്നാംഘട്ടം വൈറ്റില പൊന്നുരുന്നി സി.കെ.സി.ജി.എച്ച്. സ്‌കൂളിലും നാലാംഘട്ടം മഹാരാജാസ് കോളജിലുമാണ്. 61 ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. സമ്മാനവിതരണം ജനുവരി 26-ന് മഹാരാജാസ് കോളജില്‍ നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.വി. ജോണ്‍സണ്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. എം.പി. ശശിധരന്‍, അബ്ദുൽ മജീദ് പാറക്കാടന്‍, അഞ്ജന.എസ്.കുമാര്‍ എന്നിവരും പങ്കെടുത്തു. വിവരങ്ങൾക്ക്: 9747000724.
Show Full Article
TAGS:LOCAL NEWS 
Next Story