Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഴൽപണവും...

കുഴൽപണവും കള്ളക്കടത്തും നിർബാധം തുടരുന്നു ^കസ്​റ്റംസ്​ കമീഷണർ

text_fields
bookmark_border
കുഴൽപണവും കള്ളക്കടത്തും നിർബാധം തുടരുന്നു -കസ്റ്റംസ് കമീഷണർ കൊച്ചി: വർധിച്ചുവരുന്ന കള്ളക്കടത്തിനെതിരായ നടപടി ശക്തമാക്കാൻ കസ്റ്റംസ് അധികൃതർ ഒരുങ്ങുന്നു. ഇതി​െൻറ ഭാഗമായി പൊതുജനങ്ങൾക്കിടയിൽ അഴിമതിക്കും കള്ളക്കടത്തിനുമെതിരായ ബോധവത്കരണം ഉൗർജിതമാക്കുമെന്ന് കസ്റ്റംസ് കമീഷണർ (പ്രിവൻറിവ്) സുമിത് കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുഴൽപണം, കള്ളക്കടത്ത് എന്നിവ സംസ്ഥാനത്ത് നിർബാധം തുടരുകയാണെന്ന് കമീഷണർ പറഞ്ഞു. സംസ്ഥാനത്തെ കസ്റ്റംസ് വിഭാഗത്തിൽ കാര്യമായ അഴിച്ചുപണി വേണം. ലക്ഷദ്വീപിൽ അടക്കം പരിശോധന ശക്തമാക്കണം. െപാതുജനങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്താൻ ഒാഫിസ് നടപടിക്രമങ്ങൾ പ്രാദേശിക ഭാഷകളിലാക്കും. കമീഷണറേറ്റിന് കീഴിലെ എല്ലാ ഓഫിസിലും ഔദ്യോഗിക രേഖകൾ ഹിന്ദിയിലാക്കാൻ നടപടി സ്വീകരിച്ചു. കസ്റ്റംസ് കമീഷണറേറ്റ് സംഘടിപ്പിച്ച വിജിലൻസ് ബോധവത്കരണ വാരാചരണത്തി​െൻറ സമാപനചടങ്ങുകൾ വെള്ളിയാഴ്ച കൊച്ചിയിലെ കമീഷണർ ഓഫിസിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story