Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം...

സി.പി.എം കൈയേറ്റക്കാരുടെ പാര്‍ട്ടി ^ഹസൻ

text_fields
bookmark_border
സി.പി.എം കൈയേറ്റക്കാരുടെ പാര്‍ട്ടി -ഹസൻ കൊച്ചി: എല്ലാത്തരം കൈയേറ്റവും ഒഴിപ്പിക്കുമെന്ന് അവകാശപ്പെട്ട് ഭരണത്തിലെത്തിയ സി.പി.എം കൈയേറ്റക്കാരുടെ പാര്‍ട്ടിയായി മാറിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ഇടുക്കിയില്‍ എം.എം. മണിയുെടയും എസ്. രാജേന്ദ്രന്‍ എം.എല്‍.എയുെടയും കൈയേറ്റങ്ങളെ ന്യായീകരിച്ചു. നാളെ എല്ലാത്തരം കൈയേറ്റങ്ങളെയും പിണറായി ന്യായീകരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കൈയേറ്റം എന്നു വിളിക്കുകയാവും ഉചിതമെന്നും ഹസന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിക്കായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണ്. വെള്ളിയാഴ്ച തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story