Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന ബധിര കായികമേള: ...

സംസ്ഥാന ബധിര കായികമേള: എറണാകുളം ജില്ല മുന്നിൽ

text_fields
bookmark_border
േകാട്ടയം: സംസ്ഥാന ബധിര കായികമേളയിൽ എറണാകുളം ജില്ലയുെട മുന്നേറ്റം. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മേളയുടെ ആദ്യദിനം 59 പോയൻറുമായാണ് എറണാകുളത്തി​െൻറ കുതിപ്പ്. 49 പോയൻറുമായി കോഴിക്കോട് രണ്ടാമതും 30 പോയൻറുമായി മലപ്പുറം മൂന്നാമതുമാണ്. പത്തനംതിട്ട (27), ആതിഥേയരായ കോട്ടയം (26) എന്നീ ജില്ലകൾ നാലും അഞ്ചും സ്ഥാനത്താണ്. കേരള ബധിര കായിക കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന മീറ്റിൽ സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽനിന്നായി 800ഒാളം താരങ്ങളാണ് മത്സരിക്കുന്നത്. 16 വയസ്സിൽ മുകളിൽ, താഴെ,14 വയസ്സിൽ താഴെ,12 വയസ്സിൽ താഴെ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. അത്ലറ്റുകളുെട മാർച്ച് പാസ്റ്റിനുശേഷം നടന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല ബധിര കായിക കൗൺസിലി​െൻറ ആതിഥേയത്വത്തിൽ നടക്കുന്ന മേള ശനിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story