Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജനങ്ങളെ ആദരിച്ചു​

വയോജനങ്ങളെ ആദരിച്ചു​

text_fields
bookmark_border
വൈപ്പിൻ: കേരളപ്പിറവിയോടനുബന്ധിച്ച് ചെറുവൈപ്പ് വി.ഡി സഭ എൽ.പി സ്കൂളിലെ സ്കൗട്ട് ക്ലബ് ബുൾബുൾ വിദ്യാർഥികൾ പഞ്ചായത്തിലെ വയോജനങ്ങളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രജിത സജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ടി. മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിലെ ഏറ്റവും പ്രായമായ 27 പേെരയാണ് ആദരിച്ചത്. സ്കൗട്ട് ക്ലബിലെ കുട്ടികൾ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ ഉപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് വയോജനങ്ങൾക്ക് നൽകി. സ്കൂൾ മാനേജർ വി.വി. രാജൻ, പ്രധാനാധ്യാപകൻ എം. മനോജ്, വി.എം. പ്രിയദർശൻ, സിന്ധു ബിജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story