Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവോര...

തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ്: മാനദണ്ഡം പാലിക്കാതെയെന്ന് കൗൺസിലർമാർ

text_fields
bookmark_border
ആലുവ: തെരുവോര കച്ചവടക്കാർക്ക് നഗരസഭ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത് വിവാദമാകുന്നു. കാർഡ് വിതരണം നിയമവിരുദ്ധമായാണെന്ന് ഒരുസംഘം കൗൺസിലർമാർ ആരോപിക്കുന്നു. കേന്ദ്ര നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കാര്‍ഡ് നൽകിയതെന്നാണ് ആരോപണം. രാഷ്‌ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണ് പലരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. അനർഹരായ പലരും ഉൾപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി കൗണ്‍സിലര്‍ എ.സി. സന്തോഷ്‌കുമാര്‍, സ്വതന്ത്ര കൗണ്‍സിലര്‍മാരായ സെബി വി. ബാസ്‌റ്റിന്‍, കെ. ജയകുമാര്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.വി. സരള എന്നിവർ ആരോപിച്ചു. തെരുവുകച്ചവടക്കാരുടെ പുനരധിവാസത്തിനായി 127 പേരെയാണ് നഗരസഭ കണ്ടെത്തിയത്. ഇതില്‍ 39 പേര്‍ക്കാണ് മാനദണ്ഡമില്ലാതെ കാര്‍ഡ് ലഭിച്ചതേത്ര. ഒക്ടോബര്‍ 31നാണ് വിഷയം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ വന്നത്. എന്നാല്‍, നഗരസഭ അംഗീകരിച്ച തെരുവുകച്ചവടക്കാരുടെ പട്ടിക പരിശോധനക്കായി നല്‍കിയില്ല. പട്ടിക കൗണ്‍സിലി‍​െൻറ പരിഗണനക്ക് വരുന്നതിന് മുമ്പുതന്നെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണ പരിപാടിയുടെ നോട്ടീസ് തയാറാക്കി വിതരണം ചെയ്തുവെന്നും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. മൂന്നുവര്‍ഷം നഗരത്തില്‍ തുടര്‍ച്ചയായി തെരുവോര കച്ചവടം നടത്തിയവര്‍ക്കാണ് കാര്‍ഡ് ലഭ്യമാക്കേണ്ടത്. എന്നാല്‍, കാര്‍ഡ് ലഭിക്കുമെന്നറിഞ്ഞ് അടുത്ത കാലത്ത് വരെ കച്ചവടം തുടങ്ങിയവരുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഭിക്ഷാടന മാഫിയ പോലെ ആലുവയില്‍ തെരുവോര കച്ചവടത്തിന് പിന്നിലും മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. എട്ട് തട്ടുകളിൽ വരെ വഴിയോര കച്ചവടം ചെയ്യുന്നവരുണ്ട്. ഇവര്‍ ഓരോ തട്ടിലും ഇതര സംസ്‌ഥാന തൊഴിലാളികളെയാണ് ജോലിക്ക് നിർത്തുന്നത്. ചില ഭരണപക്ഷ കൗണ്‍സിലര്‍മാരുെടയും ജീവനക്കാരുെടയും പിന്തുണയോടെയാണ് ഇവരുടെ കച്ചവടം. ഇതിന് പ്രത്യുപകാരമായി 750 മുതല്‍ 1500 രൂപ വരെ ദിവസേന കൈക്കൂലിയായും നല്‍കുന്നുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയില്‍ നികുതിയടച്ച് കച്ചവടം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ വരുമാനമില്ലാതെയായി. സമാന്തരമായി തെരുവുകച്ചവടം നടത്തുന്നവര്‍ കച്ചവടത്തി​െൻറ വലിയൊരു ശതമാനം കൊണ്ടുപോകുന്നു. തെരുവുകച്ചവടക്കാര്‍ റോഡരികില്‍ നിക്ഷേപിക്കുന്ന മാലിന്യം നീക്കലും നഗരസഭയുടെ ബാധ്യതയായി മാറിയിരിക്കുകയാണെന്നും കൗൺസിലർമാർ ആരോപിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story