Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightmust സിവിൽ സർവിസ്​...

must സിവിൽ സർവിസ്​ കോപ്പിയടി: കൂടുതൽ അറസ്​റ്റിന്​ സാധ്യത

text_fields
bookmark_border
അന്വേഷണം സി.ബി.െഎ ഏറ്റെടുേത്തക്കും എ.എം അഹമ്മദ് ഷാ ചെന്നൈ: സിവിൽ സർവിസ് പരീക്ഷക്കിടെ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥൻ സഫീർ കരീം കോപ്പിയടിച്ച് പിടിയിലായ സംഭവത്തിൽ അന്വേഷണം സി.ബി.െഎ ഏറ്റെടുത്തേക്കും. അതേസമയം, സഫീർ കരീമി​െൻറ അടുത്തബന്ധു, സിവിൽ സർവിസ് പരിശീലനകേന്ദ്രനടത്തിപ്പിൽ പങ്കാളിയായ സുഹൃത്ത് എന്നിവരെ തമിഴ്നാട് പൊലീസ് കേരളത്തിലെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അല്ലാതെ മൊബൈല്‍ ഫോണില്‍ സഫീറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരും നിരീക്ഷണത്തിലാണ്. സഫീർ കരീമി​െൻറ അടുത്ത ബന്ധു ഈയിടെ നടന്ന ഐ.എസ്.ആർ.ഒ ജൂനിയർ അസിസ്റ്റൻറ് പരീക്ഷ ജയിച്ചിരുന്നു. സിവിൽ സർവിസ് പരീക്ഷയിൽ സഫീർ പരീക്ഷിച്ച ഹൈടെക് കോപ്പിയടി ഇയാളുടെ സഹായത്തോടെ ബന്ധുവും നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സഫീർ കരീം വിജയിച്ച 2014 സിവിൽ സർവിസ് പരീക്ഷയും പരിശോധനാവിധേയമാക്കും. അന്നത്തെ പരീക്ഷക്കിടെ ഇയാൾ സമാന ഹൈടെക്കോപ്പിയടി നടത്തിയിട്ടുണ്ടോ എന്ന് ഫോൺ നമ്പറുകളും മറ്റും ശേഖരിച്ച ശേഷമായിരിക്കും പരിശോധിക്കുക. വിവിധ സംസ്ഥാനങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ അന്വേഷണം സി.ബി.ഐക്ക് വിടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആഭ്യന്തരമന്ത്രാലയത്തി​െൻറ നിർദേശം പരിഗണിച്ചശേഷം തീരുമാനിക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും സഫീർ കരീം നടത്തുന്ന സിവിൽ സർവിസ് പരിശീലനകേന്ദ്രവുമായി ബന്ധമുള്ള സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. കേരള പി.എസ്‌.സിയുടെ ചില പരീക്ഷകളിലുൾപ്പെടെ സഫീർ നേരത്തെ ഹൈടെക് കോപ്പിയടി പരീക്ഷിച്ചുവെന്ന് സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഹൈദരാബാദിലെ സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിൽ ഈ ചോദ്യപേപ്പറുകളും കണ്ടെത്തിയിരുന്നു. അതിനിടെ തിരുെനൽവേലി നങ്കുനേരി അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ടി​െൻറ പദവിയിൽ നിന്ന് സഫീർ കരീമിെന തമിഴ്നാട് സർക്കാർ സസ്പെൻഡ് ചെയ്ത് ഉത്തരവ് കേന്ദ്രത്തിന് കൈമാറി. കേന്ദ്ര േപഴ്സനൽ മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സഫീർ കരീം, ഭാര്യ ജോയ്സി ജോയ്സ്, ദമ്പതികളുടെ സുഹൃത്ത് പി. രാമബാബു എന്നിവർ ചെന്നൈ എഗ്മൂർ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. അറസ്റ്റിലായ ഇരുവരെയും നേരേത്ത രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. രണ്ടുപേരും ചെന്നൈ സെൻട്രൽ പുഴൽ ജയിലിലാണ്. ഇവരുടെ ഒരുവയസ്സുള്ള മകളും ജയിലിലുണ്ട്. മകളെ പരിചരിക്കാൻ ബന്ധുക്കൾ സന്നദ്ധത അറിയിച്ചെങ്കിലും മകളെ ഒപ്പം കൂട്ടാൻ ജോയ്സി നിർബന്ധം പിടിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story