Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിൽ കാൽനടപോലും...

റോഡിൽ കാൽനടപോലും അസാധ്യം എടയപ്പുറത്തുകാർ പറയുന്നു 'ഞങ്ങൾക്കും സഞ്ചരിക്കണം'

text_fields
bookmark_border
ആലുവ: എടയപ്പുറത്ത് റോഡിലൂടെ സഞ്ചാരം ദുർഘടമാണ്. പൊതുമരാമത്ത് വകുപ്പിനുകീഴിലെ എടയപ്പുറം റോഡ് തകർന്ന് കാൽനട പോലും ദുസ്സഹമായിരിക്കുന്നു. വാഹനയാത്രികർ പരമാവധി എടയപ്പുറം റോഡിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്നു. വാഗ്ദാനങ്ങൾ നൽകി വോട്ടു നേടിയ ജനപ്രതിനിധികളാരും തങ്ങളുടെ ദുരിതം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകളിലൂടെയുള്ള റോഡാണിത്. പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ കൊച്ചിൻ ബാങ്ക് കവലയിൽനിന്ന് പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ തോട്ടുമുഖത്ത് അവസാനിക്കുന്ന മൂന്നു കി.മീറ്റർ റോഡാണ് മാസങ്ങളായി സഞ്ചാരയോഗ്യമല്ലാത്തത്. വർഷങ്ങൾക്കു മുമ്പാണ് ഈ റോഡ് പൂർണതോതിൽ ടാറിങ് നടത്തിയത്. പിന്നീട് കുഴികളിൽ അറ്റകുറ്റപ്പണി മാത്രമാണ് നടത്തിയത്. അടുത്തിടെ ഇത്തരത്തിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇത് കരാറുകാരെ സഹായിക്കാനായിരുന്നെന്നാണ് നാട്ടുകാരുടെ പരാതി. എടയപ്പുറം ഗവ. എൽ.പി സ്കൂളിന് സമീപം 100 മീറ്ററോളം നീളത്തിൽ കുഴികളാണ്. രണ്ടാഴ്ച മുമ്പ് കുട്ടിയുമായി പോയ സ്കൂട്ടർ യാത്രക്കാരി കുഴിയിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ പോലും ഈ റോഡിലേക്ക് വരാത്ത സാഹചര്യമാണ്. എൽ.പി സ്കൂളിലേക്കും അംഗൻവാടിയിലേക്കും വരുന്നവർ ദുരിതത്തിലാണ്. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരും പ്രയാസപ്പെടുന്നു. കുഴികളും ചളിവെള്ളവും സഹിക്കാനാകാതെ പ്രഭാത സവാരിക്കാർ പോലും എടയപ്പുറത്തെ പ്രധാനറോഡ് ഉപേക്ഷിച്ച് ചെറുറോഡുകളെ ആശ്രയിക്കുന്നു. സ്മാർട്ട് ആലുവയെന്ന പേരിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാൽ, നഗരത്തോട് ചേർന്നുകിടക്കുന്ന പ്രധാന ഗ്രാമീണ റോഡുപോലും നന്നാക്കാൻ നടപടികളില്ല.
Show Full Article
TAGS:LOCAL NEWS 
Next Story