Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.വൈ.എഫ്.ഐ 1000...

ഡി.വൈ.എഫ്.ഐ 1000 ഭക്ഷണപ്പൊതികൾ നൽകുന്നു

text_fields
bookmark_border
വൈപ്പിൻ: വിശപ്പിന് ഭക്ഷണം, ജീവന് രക്തം എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണം നൽകുന്നു. ഇതി​െൻറ ഭാഗമായി നവംബർ എട്ടിന് ഡി.വൈ.എഫ്ഐ ചെറായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 1000 ഭക്ഷണപ്പൊതികൾ നൽകുന്നു. കാമ്പയി​െൻറ സ്വാഗതസംഘ രൂപവത്കരണ യോഗം എ.പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. ചെയർമാനായി കെ.ആർ. ഗോപിയെ തെരഞ്ഞെടുത്തു. ഞാറക്കൽ മത്സ്യഭവനുമുന്നിൽ പ്രതിഷേധസമരം വൈപ്പിൻ: പലിശരഹിത വായ്പ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ഞാറക്കൽ മത്സ്യഭവനുമുന്നിൽ പ്രതിഷേധസമരം നടത്തി. 12 വർഷമായി നൽകിവരുന്ന പലിശരഹിത വായ്പ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി നിഷേധിക്കാനുള്ള ഫിഷറീസ് ഉദ്യോഗസ്ഥന്മാരുടെ നീക്കത്തിനെതിരെയും മത്സ്യഭവൻ ഓഫിസറുടെ തൊഴിലാളികളോടുള്ള ധിക്കാരപരമായ പെരുമാറ്റത്തിലും സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികൾ പ്രതിഷേധിച്ചു. ഞാറക്കൽ മത്സ്യഭവനുമുന്നിൽ നടന്ന പ്രതിഷേധസമരം മത്സ്യത്തൊഴിലാളി യൂനിയൻ(സി.ഐ.ടി.യു) സംസ്ഥാനകമ്മിറ്റിയംഗം എം.പി ഭർതൃഹരി ഉദ്ഘാടനം ചെയ്തു. ടി.വി മോഹനൻ അധ്യക്ഷത വഹിച്ചു. എം.ഡി. അപ്പുക്കുട്ടൻ, എ.കെ ശശി, പി.ജി. ജയകുമാർ, കെ.എസ്. സേവ്യർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story