Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightmust must...

must must ആർ.സി.സി‍യിൽനിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

text_fields
bookmark_border
must must തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സ​െൻററില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ഒമ്പതുവയസ്സുകാരിക്ക് എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസില്‍ നടത്തിയ പ്ലാസ്മ വൈറല്‍ ലോഡ് ടെസ്റ്റിലാണ് എച്ച്‌.ഐ.വി ബാധയില്ലെന്ന കണ്ടെത്തല്‍. രക്താര്‍ബുദത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടി ചികിത്സതേടി ആര്‍.സി.സിയിലെത്തിയത്. ഡല്‍ഹിയിലെ നാഷനല്‍ ലാബില്‍നിന്നുള്ള സ്ഥിരീകരണം കൂടി വരാനുണ്ടെന്ന് ആര്‍.സി.സി അധികൃതര്‍ അറിയിച്ചു. ആർ.സി.സിയിലും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലും നടത്തിയ പരിശോധനയില്‍ എച്ച്‌.ഐ.വി ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ചെന്നൈ റീജനല്‍ സ​െൻററില്‍ വിദഗ്ധ പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story