Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുജറാത്തിൽ ദലിത്​...

ഗുജറാത്തിൽ ദലിത്​ കുടുംബത്തിലെ സ്​ത്രീയും കുട്ടികളും കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ദലിത് കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അമ്മയും മൂന്നുകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ജുനഗഡ് ജില്ലയിലെ മംഗ്രോളിൽ ഇവർ താമസിച്ചിരുന്ന വാടക വീടി​െൻറ സെപ്റ്റിക് ടാങ്കിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധമുപയോഗിച്ചാകാം കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശാരദബെൻ ഗോഹൽ (35), മകൻ റിത്വിക് (13), പെൺകുട്ടികളായ ഡോളി (12), നേഹ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ശാരദബെന്നും ഭർത്താവും കർഷകത്തൊഴിലാളികളാണ്. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഇവർ ജോലി ചെയ്തിരുന്ന കൃഷിഭൂമിയുടെ ഉടമയുേടതാണ് താമസിച്ചിരുന്ന വീടും. ശാരദബെന്നി​െൻറ പിതാവി​െൻറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story