Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപടയൊരുക്കം...

'പടയൊരുക്കം' പട്ടിമറ്റത്ത് 18ന്

text_fields
bookmark_border
കിഴക്കമ്പലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്ക ജാഥക്ക് 18ന് പട്ടിമറ്റത്ത് സ്വീകരണം നൽകും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നയങ്ങൾ ആരോപിച്ച് നടത്തുന്ന ജാഥക്ക് കുന്നത്തുനാട് മണ്ഡലത്തിൽനിന്ന് ഒരുലക്ഷം ഒപ്പ് ശേഖരിക്കും. ആറിന് വിവിധ ബൂത്തുകളുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. പി.പി. ജോയി അധ്യക്ഷത വഹിച്ചു. എൻ.വി.സി. അഹ്മദ്, എൻ.പി. വർഗീസ്, കെ.പി. പീറ്റർ, ടി.ജെ. ജേക്കബ്, വർഗീസ് ജോർജ് പള്ളിക്കര, എം.ടി. ജോയി, എം.പി. രാജൻ, മാത്യു വി. ഡാനിയേൽ, മുഹമ്മദ് ബിലാൽ, കെ.എം. പരീത് പിള്ള, കെ.എം. വീരാൻ കുട്ടി എന്നിവർ സംസാരിച്ചു. കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ചു കിഴക്കമ്പലം: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ചു. പട്ടിമറ്റം കുമ്മനോട് ചന്ദ്രശേഖരൻ നായരുടെ രണ്ടുമാസം പ്രായമായ ആട്ടിൻകുട്ടിയാണ് 35 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിൽ വീണത്. പട്ടിമറ്റം ഫയർഫോഴ്സ് ഫയർമാൻ കെ.എം. ഉബാസ് കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി ആട്ടൻകുട്ടിയെ വലയിലാക്കി സഹപ്രവർത്തകരുടെ സഹായത്തോടെ കരക്കെത്തിക്കുകയായിരുന്നു. ലീഡിങ് ഫയർമാൻ എം.സി. ബേബി, ഫയർമാൻമാരായ എൽദോസ് മാത്യു, വിഷ്ണു, അരുൺ, വി.കെ. ബിനിൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story