Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ റിപ്പോർട്ട്...

സോളാർ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനാൽ കുട്ടികളെ ദൃശ്യമാധ്യമങ്ങളിൽനിന്ന് മാറ്റണം -–കാനം

text_fields
bookmark_border
ആലുവ: സോളാർ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതിനാൽ നവംബർ ഒമ്പതുമുതൽ കുട്ടികളെ ദൃശ്യമാധ്യമങ്ങളിൽനിന്ന് മാറ്റിനിർത്തണമെന്ന് സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ ഫാഷിസ്‌റ്റ് നയങ്ങൾക്കെതിരെ കാനം രാജേന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രതയാത്രക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ ചർച്ച തുടങ്ങിയാൽ മാധ്യമങ്ങളിൽവരുന്ന വാർത്തകൾ കുട്ടികളെ കാണിക്കാൻ കൊള്ളാവുന്നതായിരിക്കില്ല. താജ്മഹലിനെ എതിർക്കുന്നവർ ചെങ്കോട്ടയിൽ പതാക ഉയർത്താൻ പാടില്ല. അതും മുഗൾ സാമ്രാജ്യത്തി​െൻറ സംഭാവനയാണ്. കർഷകരോട് വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര സർക്കാർ മൂന്നര വർഷംകൊണ്ട് അവരെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിൽ പറവൂർ കവലയിൽ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിലേക്ക് സ്വീകരിച്ചാനയിച്ചു. സ്വീകരണ സമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാവ് ബാബു കാർത്തികേയൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. മോഹനൻ, കോൺഗ്രസ് എസ് സംസ്‌ഥാന സെക്രട്ടറി ഇ.കെ. മുരളീധരൻ മാസ്‌റ്റർ, ജനതാദൾ എസ് നേതാവ് സലീം എടത്തല, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ, സി.പി.എം ഏരിയ സെക്രട്ടറി വി. സലീം, അനിൽ കാ‌ഞ്ഞിലി, പി.എസ്. അശ്റഫ്, ടി.എൻ. സോമൻ, പി. നവകുമാരൻ, രാജു തോമസ്, ഡോ. മുകുന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story