Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാ​േട്ടാഡ്രൈവറെ...

ഒാ​േട്ടാഡ്രൈവറെ മർദിച്ച സംഭവം; പ്രതികൾ പിടിയിൽ

text_fields
bookmark_border
കളമശ്ശേരി: ഒാേട്ടാ ഡ്രൈവറെ ഒാട്ടം വിളിച്ച് കൊണ്ടുപോയി കാറിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച ക്വേട്ടഷൻ സംഘാംഗങ്ങളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് റെനീഷ് എന്ന സി.എ ബഷീർ (29), മാനന്തവാടി മറാത്ത്വളപ്പിൽ എം.വി. നൗഷാദ് (25), വാഴക്കുളം കള്ളിക്കാട് കോട്ടപ്പുറത്ത് പുത്തൻപുരയിൽ കെ.എസ്. ഷീറോ (29) എന്നിവരാണ് അറസ്റ്റിലാത്. ഒന്നും രണ്ടും പ്രതികൾ ഉബർ ടാക്സി ഡ്രൈവർമാരും മൂന്നാം പ്രതി ഒാേട്ടാ ഡ്രൈവറുമാണ്. ഒക്ടോബർ 16ന് രാത്രി 10ന് ഉബർ ടാക്സിയിൽ ഇടപ്പള്ളി ടോളിലെത്തിയ രണ്ടുപേർ ഒാേട്ടാ ഡ്രൈവറെ കുസാറ്റ് ഭാഗത്തേക്ക് ഒാട്ടം വിളിച്ചു. മറ്റ് രണ്ടുപേർ ടാക്സിയിൽ പിന്തുടർന്നു. കുസാറ്റ് കാമ്പസിലെ വിജനമായ ഭാഗത്ത് ഒാേട്ടാ തടയുകയും ഡ്രൈവറെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പ്രതി റെനീഷിന് മർദനമേറ്റ ഒാേട്ടാഡ്രൈവർ വാഹനം കൈമാറ്റം ചെയ്തതിലെ സാമ്പത്തിക തർക്കം മൂലമുണ്ടായ വിരോധമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപോയ പ്രതികളെ കളമശ്ശേരി സി.െഎ എസ്. ജയകൃഷ്ണ​െൻറ നിർദേശ പ്രകാരം എസ്.െഎ പ്രശാന്ത് ക്ലിൻറ്, എസ്.െഎ ജയചന്ദ്രൻ, പൊലീസ് ഉദ്യോഗസ്ഥരായ ടോമി, റക്സിൻ പൊടുത്താസ്, രതീഷ്, അനിൽ, ശ്രീനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story