Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനറൽ ബോഡി യോഗം

ജനറൽ ബോഡി യോഗം

text_fields
bookmark_border
കൊച്ചി: കേരള മുസ്ലിം എജുക്കേഷനൽ അസോസിയേഷൻ ശനിയാഴ്ച രാവിലെ 11.30ന് കുഴിവേലിപ്പടി കെ.എം.ഇ.എ സി.എച്ച്. മുഹമ്മദ്കോയ എൻജിനീയറിങ് കോളജിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രകടനം നടത്തി കൊച്ചി: റിസർവ് ബാങ്കിലെ സേവന വേതന വ്യവസ്ഥകൾ പുതുക്കുന്നതനുസരിച്ച് വിരമിച്ചവരുടെ അടിസ്ഥാന പെൻഷൻ പുതുക്കണമെന്നും പെൻഷൻ പദ്ധതിയിൽ ചേരാൻ കഴിയാത്തവർക്ക് ഒരവസരംകൂടി നൽകണമെന്നും ആവശ്യെപ്പട്ട് കൊച്ചി ഒാഫിസിന് മുന്നിൽ സംയുക്ത പ്രകടനം നടത്തി. കെ.എസ്. രവീന്ദ്രൻ, പി.എ. പൗലോസ് തുടങ്ങിയവർ സംസാരിച്ചു. 'പ്രാണ'ക്ക് തുടക്കമായി കൊച്ചി: അമൃത സർവകലാശാല കൊച്ചി കാമ്പസിലെ എം.ബി.എ വിദ്യാർഥികൾ ബിസിനസ് സിേമ്പാസിയം 'അസ്ത്ര'ക്ക് മുന്നോടിയായി 'പ്രാണ' പരിസ്ഥിതി സൗഹൃദ ഉദ്യമത്തിന് തുടക്കംകുറിച്ചു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി.എൻ. മോഹനൻ, ഡോ. അബ്ദുൽഖനി, സാമൂഹിക പ്രവർത്തകൻ ഡോ. എൻ.ആർ. മേനോൻ, അമൃത എം.ബി.എ പ്രോഗ്രാം കൊച്ചി കാമ്പസ് ചെയർപേഴ്സൻ പ്രഫ. സുനന്ദ മുരളീധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.ആർ.വി സ്കൂൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story