Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുലച്ചോന്മാര്‍...

'പുലച്ചോന്മാര്‍' നോവലി​െൻറ ടീസര്‍ പുറത്തിറക്കി

text_fields
bookmark_border
കൊച്ചി: പത്രപ്രവര്‍ത്തകനായ എം.ആര്‍. അജയന്‍ (അജയന്‍ ഓച്ചന്തുരുത്ത്) എഴുതിയ 'പുലച്ചോന്മാർ' നോവലി​െൻറ ടീസര്‍ പുറത്തിറക്കി. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടിയും മോഡലുമായ രഹന ഫാത്തിമ ടീസര്‍ പ്രകാശനം ചെയ്തു. ടീസറി​െൻറ സംവിധാനം നിര്‍വഹിച്ചത് ജേക്കബ് ലാസറാണ്. ശനിയാഴ്ച വൈകീട്ട് മൂന്നിന് ചാവറ കൾചറല്‍ സ​െൻററില്‍ പ്രഫ. എം.കെ. സാനുവിന് നല്‍കി സ്വാമി സന്ദീപാനന്ദഗിരി നോവല്‍ പ്രകാശനം ചെയ്യും. പ്രഫ. കെ.വി. തോമസ് എം.പി, വി.ഡി. സതീശന്‍ എം.എല്‍.എ, കെ. ചന്ദ്രന്‍പിള്ള, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഫാ. റോബി കണ്ണഞ്ചിറ, സി.ആര്‍. നീലകണ്ഠന്‍, സി.എസ്. മുരളി എന്നിവര്‍ പങ്കെടുക്കും. സഹോദരന്‍ അയ്യപ്പന്‍ ഒരുനൂറ്റാണ്ട് മുമ്പ് നടത്തിയ മിശ്രഭോജനത്തി​െൻറ പശ്ചാത്തലത്തില്‍ എഴുതിയ േനാവലി​െൻറ വിതരണം സി.ഐ.സി.സി ബുക്ക്ഹൗസാണ്. ടീസര്‍ പ്രകാശന ചടങ്ങില്‍ എം.ആര്‍. അജയന്‍, സി.ഐ.സി.സി ബുക്ക് ഹൗസ് പബ്ലിഷര്‍ ടി. ജയചന്ദ്രന്‍, ജേക്കബ് ലാസര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story