Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിൽ ഹൈബി ഈഡൻ എം.എൽ.എയുടെ കുത്തിയിരിപ്പ് സമരം

text_fields
bookmark_border
കൊച്ചി: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് നിർമിച്ച കെട്ടിടത്തിലെ അപാകതകൾ പരിഹരിക്കണമെന്നും മനഃപൂർവം പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഹൈബി ഈഡൻ എം.എൽ.എ കുത്തിയിരിപ്പ് സമരം നടത്തി. വലിയ അഴിമതി പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി സംശയിക്കേണ്ടിയിരിക്കുെന്നന്ന് എം.എൽ.എ പറഞ്ഞു. എം.ജി. രാജമാണിക്യം കെ.എസ്.ആർ.ടി.സി എം.ഡി ആയിരുന്ന കാലത്ത് ഇത് ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം സ്ഥലം സന്ദർശിച്ച് നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്തിരുന്നു. അപാകത പരിഹരിച്ച് എത്രയും വേഗം കെട്ടിട നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ തുടർ നടപടികളൊന്നും ഉണ്ടായില്ലെന്ന് ഹൈബി ഈഡൻ കുറ്റപ്പെടുത്തി. രാവിലെ 11 ഒാടെ ട്രാൻസ്പോർട്ട് സോണൽ ഓഫിസറുടെ കാര്യാലയത്തിൽ എത്തിയ ഹൈബി ഈഡൻ സോണൽ ഓഫിസറും ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫിസറുമായി ചർച്ച നടത്തി. തുടർന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാകുംവരെ കുത്തിയിരിപ്പ് സമരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗതാഗതമന്ത്രി ഇടപെട്ടതോടെ സമരം വൈകീട്ട് മൂേന്നാടെ അവസാനിപ്പിച്ചു. കൗൺസിലർമാരായ ആൽബർട്ട് അമ്പലത്തിങ്കൽ, കെ.എക്സ്. ഫ്രാൻസിസ്, തമ്പി സുബ്രഹ്മണ്യം, മാലിനി, േഗ്രസി ബാബുജേക്കബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഹെൻട്രി ഓസ്റ്റിൻ, മണ്ഡലം പ്രസിഡൻറുമാരായ കെ.ജി. രാജേഷ്, സി.ജെ. ജോർജ്, ആർ. രമേശൻ, രാധാകൃഷ്ണൻ പാറപ്പുറം, ഗ്ലെൻ ഡി. റൊസാരിയോ, കോൺഗ്രസ് നേതാക്കളായ നോർമൻ ജോസഫ്, കെ.കെ. സുരേഷ് ബാബു, വിജു ചൂളക്കൽ, സിബി ജോൺ, ടിബിൻ ദേവസി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story