Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോട്ട്​ സർവിസ്​...

ബോട്ട്​ സർവിസ്​ കെ.എസ്​.​െഎ.എൻ.സിയെ ഏൽപിക്കാൻ തീരുമാനം

text_fields
bookmark_border
കൊച്ചി: ഫോർട്ട്കൊച്ചി-വൈപ്പിൻ പാസഞ്ചർ ബോട്ട് സർവിസ് താൽക്കാലികമായി കെ.എസ്.െഎ.എൻ.സിയെതന്നെ ഏൽപിക്കാൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇവർ മുന്നോട്ടുവെച്ച വ്യവസ്ഥകൾ കോർപറേഷന് സാമ്പത്തികബാധ്യത വരുത്തിവെക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായി എതിർത്തെങ്കിലും വിയോജിപ്പ് വോട്ടിനിട്ട് തള്ളുകയും തീരുമാനം കൗൺസിൽ അംഗീകരിച്ചതായി മേയർ സൗമിനി ജയിൻ പ്രഖ്യാപിക്കുകയുമായിരുന്നു. 74 അംഗ കൗൺസിലിലെ 68 അംഗങ്ങളാണ് ഹാജരായിരുന്നത്. 34 പേർ നിർദേശത്തെ അനുകൂലിച്ച് കൈ ഉയർത്തി. മുന്നോട്ടുവെച്ച മുഴുവൻ വ്യവസ്ഥകളിൽ ഒന്നിൽപോലും മാറ്റാതെയുളള കൗൺസിൽ തീരുമാനത്തിന് പിന്നിൽ മേയർക്ക് രഹസ്യ അജണ്ടയുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി ആരോപിച്ചു. എന്നാൽ, നഷ്ടമുണ്ടാകുന്നത് കണക്കിലെടുക്കേണ്ടെന്നും ബോട്ട് സർവിസ് സേവനമായി കണ്ടാൽ മതിയെന്നും മേയർ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ മേയർ വ്യാഴാഴ്ച അടിയന്തര കൗൺസിൽ വിളിച്ചുചേർക്കുകയായിരുന്നു. കോർപറേഷ​െൻറ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്ന ദിവസം വോെട്ടടുപ്പ് ഒഴിവാക്കി െഎകകണ്േഠ്യന തീരുമാനം കൈക്കൊള്ളണമെന്ന മേയറുടെ അഭ്യർഥന പ്രതിപക്ഷം തള്ളി. ഇപ്പോൾ ഇൗടാക്കുന്ന യാത്രക്കൂലി മൂന്നുരൂപയിൽനിന്ന് അഞ്ചായി വർധിപ്പിച്ചാൽ കോർപറേഷന് മറ്റുബാധ്യതകൾ ഇല്ലാതെതന്നെ സർവിസ് ഏറ്റെടുക്കാമെന്നായിരുന്നു ആദ്യം ഇൻലാൻഡ് നാവിഗേഷൻ കോർപറേഷ​െൻറ നിലപാട്. എന്നാൽ, പിന്നീട് ഇവർ കൂടുതൽ വ്യവസ്ഥകളുമായി മുന്നോട്ടുവന്നു. ദിവസം 22,500 രൂപ വീതം കോർപറേഷൻ നൽകണമെന്നതാണ് പ്രധാന വ്യവസ്ഥ. ജങ്കാർ സർവിസ് ആരംഭിക്കുന്നതോടെ ബോട്ട് സർവിസ് നിർത്തിവെക്കും. ബോട്ട് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുമെന്നത് കണക്കിലെടുത്താണ് ഇൗ വ്യവസ്ഥ. ജങ്കാർ സർവിസും തങ്ങളെ ഏൽപിക്കുമെന്ന ധാരണയിലാണ് ആദ്യം ലളിത വ്യവസ്ഥകൾ മുന്നോട്ടുവെച്ചതെന്നാണ് കെ.എസ്.െഎ.എൻ.സിയുടെ നിലപാട്. ബോട്ട് സർവിസിലെ വരുമാനക്കുറവ് ജങ്കാർ സർവിസ്കൊണ്ട് പരിഹരിക്കാമായിരുന്നു. ഇത് ലഭിക്കാത്തതിനാലാണ് പുതിയ വ്യവസ്ഥയെന്നും കെ.എസ്.െഎ.എൻ.സി വിശദീകരിക്കുന്നു. ഉയർന്ന നിരക്ക് ഇൗടാക്കി കരാറെടുത്തശേഷം സർവിസ് സ്വകാര്യവ്യക്തികളെ ഏൽപിക്കാനുള്ള ഗൂഢോദ്ദേശ്യം സംശയിക്കേണ്ടിയിരിക്കുെന്നന്ന് പ്രതിപക്ഷത്തുനിന്ന് ചർച്ചയിൽ പെങ്കടുത്ത രാജനും ബെന്നിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story