Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണിമുടക്ക് നിർഭാഗ്യകരം ...

പണിമുടക്ക് നിർഭാഗ്യകരം ^രാജേഷ് അഗർവാൾ

text_fields
bookmark_border
പണിമുടക്ക് നിർഭാഗ്യകരം -രാജേഷ് അഗർവാൾ മട്ടാഞ്ചേരി: വല്ലാർപാടം കണ്ടെയിനർ ടെർമിനലിൽ ചരക്ക് നീക്കം സ്തംഭിപ്പിച്ചുകൊണ്ടുള്ള ട്രക്ക് ഡ്രൈവർമാരുടെ പണിമുടക്ക് നിർഭാഗ്യകരമാണെന്നും ഷിപ്പിങ് മേഖലയാണ് ഇക്കാര്യത്തിൽ കൂടുതൽ നഷ്ടമനുഭവിക്കുന്നതെന്നും ഇന്ത്യൻ ചേംബർ ഓഫ് േകാമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് രാജേഷ് അഗർവാൾ വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഷിപ്പിങ് മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാണിജ്യസമൂഹത്തിനും കൊച്ചി തുറമുഖത്തിനും കനത്ത നഷ്ടം സൃഷ്ടിക്കുന്ന അടിക്കടിയുള്ള പണിമുടക്കും ഹർത്താലും ഒഴിവാക്കിയേ മതിയാകൂ. അനുവദനീയമായതിെനക്കാൾ കൂടുതൽ ഭാരമുളള ചരക്ക് കൊണ്ടു പോകുന്ന ഡ്രൈവർമാർെക്കതിരെയുള്ള ശിക്ഷണനടപടി സംബന്ധിച്ചുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീ സ്വയം സുരക്ഷ പ്രതിരോധം മട്ടാഞ്ചേരി: തോപ്പുംപടി ജനമൈത്രി പൊലീസി‍​െൻറ നേതൃത്വത്തില്‍ സ​െൻറ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്കായി സ്ത്രീ സ്വയംസുരക്ഷ പ്രതിരോധ പാഠങ്ങള്‍ ക്ലാസ് സംഘടിപ്പിച്ചു. പെട്ടെന്നുണ്ടാകുന്ന അക്രമങ്ങളില്‍നിന്ന് വിദഗ്ധമായി രക്ഷപ്പെടുന്നതിനും അക്രമിയെ കീഴ്പ്പെടുത്തുന്നതിനും നിരവധി അടവുകള്‍ കുട്ടികളെ പഠിപ്പിച്ചു. വനിത സെല്ലും നിര്‍ഭയ വളൻറിയര്‍മാരുമാണ് പരിശീലനം നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story