Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരുമല തീർഥാടനത്തിന്​...

പരുമല തീർഥാടനത്തിന്​ ഇന്ന് കൊടിയിറങ്ങും

text_fields
bookmark_border
മാന്നാർ: പരുമല തീർഥാടനത്തിന് വ്യാഴാഴ്ച കൊടിയിറങ്ങും. നോമ്പും പ്രാർഥനയുമായി സഹനത്തി​െൻറ പാത താണ്ടി ആയിരക്കണക്കിന് വിശ്വാസികളാണ് പരുമല പള്ളിയിലെത്തിയത്. ബുധനാഴ്ച പ്രധാന നിരത്തുകളിലെല്ലാം തീർഥാടകർ നിറഞ്ഞു. വൈകീട്ട് തീർഥാടക സംഗമവും പ്രഖ്യാപനത്തിൻറ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെമിനാരി പ്രസിദ്ധീകരിച്ച പരുമല തിരുമേനിയുടെ ജീവിതവും ദർശനവും പുണ്യസ്മൃതിയുടെ പ്രകാശനം കാതോലിക്ക ബാവ നിർവഹിച്ചു. എം.ജി സർവകലാശാല വി.സി ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. റാസയിൽ കത്തിച്ച മെഴുകുതിരികളും മുത്തുക്കുടകളുമേന്തി ആയിരക്കണക്കിന് വിശ്വാസികൾ പ്രാർഥനയിൽ പങ്കെടുത്തു. തുടർന്ന് ധൂപപ്രാർഥനയും ആശീർവാദവും സംഗീതാർച്ചനയും നടന്നു. വ്യാഴാഴ്ച പുലർച്ച അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപസ് മെത്രാപ്പോലീത്തയുടെയും തുടർന്ന് മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെയും മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും. 8.30ന് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാന സംഗമത്തിനുശേഷം ഉച്ചക്ക് രണ്ടിന് ഭക്തിനിർഭരമായ റാസയോടും ആശീർവാദത്തോടുംകൂടി കൊടിയിറങ്ങും. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിച്ച 15കാരൻ പിടിയിൽ മാന്നാർ: മാന്നാറിലും സമീപപ്രദേശങ്ങളിലുമുള്ള മൂന്ന് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ മോഷ്ടിച്ച കേസിൽ 15കാരനെ പൊലീസ് പിടികൂടി. മാന്നാർ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രം, ഇരമത്തൂർ സൂര്യ ക്ഷേത്രം, പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികളാണ് മോഷ്ടിച്ചത്. തൊണ്ടി സാധനങ്ങൾ സഹിതമാണ് വിദ്യാർഥിയായ പ്രതിയെ പിടികൂടിയത്. മൂന്നാഴ്ചക്കുള്ളിലാണ് മോഷണങ്ങൾ നടത്തിയത്. സ്കൂളിൽനിന്ന് വീട്ടിലേക്ക് സൈക്കിളിൽ പോകുന്ന വഴി ക്ഷേത്രത്തിൽ തൊഴാനാണെന്ന വ്യാജേന കയറിയാണ് കാണിക്കവഞ്ചി എടുക്കുന്നത്. സ്കൂൾ ബാഗിനുള്ളിലാക്കിയാണ് പുറത്തേക്ക് മോഷണമുതൽ കടത്തുന്നത്. നല്ല കുടുബ പശ്ചാത്തലവും ജീവിതസാഹചര്യങ്ങളുമുള്ള വീട്ടിലെ അംഗമാണ് വിദ്യാർഥി. സ്വന്തം ഇഷ്ടപ്രകാരം പണം ചെലവഴിക്കുന്നതിനാണ് മോഷണം പതിവാക്കിയതെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിൽനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യമാണ് 15കാരനെ പിടികൂടാൻ കഴിഞ്ഞതെന്ന് മാന്നാർ എസ്.ഐ കെ. ശ്രീജിത്ത് പറഞ്ഞു. മോഷ്ടാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story