Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനങ്ങള്‍...

ജനങ്ങള്‍ തൃപ്തരാകുന്നത് സ്വന്തം ഭാഷയില്‍ സേവനം ലഭിക്കുമ്പോൾ ^കലക്ടര്‍

text_fields
bookmark_border
ജനങ്ങള്‍ തൃപ്തരാകുന്നത് സ്വന്തം ഭാഷയില്‍ സേവനം ലഭിക്കുമ്പോൾ -കലക്ടര്‍ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ അംഗീകരിച്ച് മുന്നേറണം കൊച്ചി: പരാതി പറയാനെത്തുന്നവര്‍ക്ക് സ്വന്തം ഭാഷയില്‍ പരിഹാരവും നിര്‍ദേശങ്ങളും ലഭിക്കുമ്പോഴാണ് സംതൃപ്തി ലഭിക്കുന്നതെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല. ജില്ല ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാചരണത്തി​െൻറയും ഭരണഭാഷ വാരാചരണത്തി​െൻറയും ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തില്‍ ഔദ്യോഗികഭാഷയില്‍ മലയാളം ഉള്‍പ്പെടുത്തണം. മാതൃഭാഷ ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ബഹുമാനിക്കാനും അംഗീകരിക്കാനും പുതുതലമുറക്ക് പകര്‍ന്നുനല്‍കാനുമുള്ള ജാഗ്രത ഏവര്‍ക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം എം.കെ. കബീര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ എം.പി. ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഭാഷ സേവന പുരസ്‌കാരം രജിസ്‌ട്രേഷന്‍ വകുപ്പിലെ ക്ലര്‍ക്ക് ഗിബ്‌സണ്‍ ലൂയിസിന് കലക്ടര്‍ സമ്മാനിച്ചു. ഡോ. സുനില്‍ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍, അസിസ്റ്റൻറ് എഡിറ്റര്‍ കെ. കല, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭരണവും വിജ്ഞാനവും സ്വന്തം ഭാഷയിലാകണം -സുനില്‍ പി. ഇളയിടം കൊച്ചി: ഭരണവും വിജ്ഞാനവും സ്വന്തം ഭാഷയിലാകുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂർണമാകുന്നതെന്ന് സുനില്‍ പി. ഇളയിടം. ജില്ല ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച മലയാളദിനാചരണം ജില്ലതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരോഹിത്യത്തിലും ഭരണനിര്‍വഹണത്തിലും സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഭാഷ പ്രയോഗിക്കുന്നത് ആശ്രിതജനതയെ സൃഷ്്ടിക്കാനുള്ള അധികാരവര്‍ഗത്തി​െൻറ ശ്രമമാണ്. ദൈവം പുരോഹിത​െൻറയല്ല നാട്ടുകാരുടെയാണ് എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ബൈബിള്‍ വിവര്‍ത്തനം ചെയ്തത്. ഇത്തരത്തില്‍ എല്ലാ അറിവുകളും മാറ്റിയെഴുതപ്പെടേണ്ടതാണ്. ഭരണവ്യവസ്ഥയെ മാതൃഭാഷയില്‍നിന്ന് മാറ്റിയത് മെക്കാളെയുടെ പരിഷ്‌കാരമാണ്. ഉന്നതവിദ്യാഭ്യാസത്തിന് ഉപയുക്തമാകുന്ന രീതിയില്‍ മലയാളം മാറേണ്ടതുണ്ട്. വിജ്ഞാനമേഖലയില്‍ മലയാളഭാഷ വേണ്ടത്ര വികസിച്ചിട്ടില്ല. മലയാളഭാഷയുടെ സ്വതസിദ്ധമായ ശേഷിക്കുറവ് കൊണ്ടല്ല ഇംഗ്ലീഷ് ഭാഷ പ്രയോഗങ്ങള്‍ ശക്തിപ്രാപിച്ചത്. ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നതും എല്ലാ ഇംഗ്ലീഷ് വാക്കുകള്‍ക്കും മലയാള വാക്ക് വേണമെന്ന് ശഠിക്കുകയും ചെയ്യുന്നത് ബാലിശമാണ്. ഇംഗ്ലീഷ് പദകോശവും മലയാള ഭാഷയുടെ ഭാഗമാണ്. മനുഷ്യരുടെ എല്ലാത്തരം പ്രയോഗങ്ങള്‍ക്കും ഉതകുന്നതാകണം ഭാഷെയന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story