Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീസില്‍സ്^റുബെല്ല...

മീസില്‍സ്^റുബെല്ല പ്രതിരോധം: നാലിനും അഞ്ചിനും ഊര്‍ജിത കാമ്പയിന്‍

text_fields
bookmark_border
മീസില്‍സ്-റുബെല്ല പ്രതിരോധം: നാലിനും അഞ്ചിനും ഊര്‍ജിത കാമ്പയിന്‍ കാക്കനാട്: ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഇൗ മാസം നാല്, അഞ്ച് തീയതികളില്‍ മീസില്‍സ്-റുബെല്ല ഊര്‍ജിത കാമ്പയിന്‍ നടത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല അവലോകന യോഗം തീരുമാനിച്ചു. പല രക്ഷിതാക്കള്‍ക്കും എം.ആര്‍ പ്രതിരോധ കുത്തിവെപ്പെടുക്കുവാന്‍ ശനി, ഞായര്‍ ദിനങ്ങളാണ് സൗകര്യപ്രദമെന്നതിനാലാണ് തീരുമാനം. കാമ്പയിനി​െൻറ ഇതുവരെയുള്ള പുരോഗതി യോഗം വിലയിരുത്തി. കുത്തിവെപ്പ് കുറവുള്ള പ്രദേശങ്ങളില്‍ ആശ, അംഗൻവാടി, കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഭവനസന്ദര്‍ശനം നടത്തി ബോധവത്കരണത്തിന് തീരുമാനിച്ചു. വ്യാഴാഴ്ച ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗങ്ങള്‍, ജില്ലയിലെ 18 സ്ഥലങ്ങളില്‍ അവലോകനയോഗങ്ങള്‍ വിളിക്കാനും എം.ആര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും തീരുമാനിച്ചു. യൂത്ത് കേരള എക്‌സ്പ്രസ് റിയാലിറ്റി ഷോ കാക്കനാട്: യൂത്ത് കേരള എക്‌സ്പ്രസ് റിയാലിറ്റി ഷോയിൽ പെങ്കടുക്കാൻ യൂത്ത് ക്ലബുകളും കോളജ് യൂനിയനുകളും ഇൗ മാസം15നുമുമ്പ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. പ്രവര്‍ത്തനങ്ങളുടെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകള്‍ ഔദ്യോഗിക വെബ്്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി ഇൗ മാസം15 വരെ നീട്ടി. വിവരങ്ങള്‍ക്ക് www.ksywb.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍:- 0471 2733139, 2733602, 0484 2428071.
Show Full Article
TAGS:LOCAL NEWS 
Next Story