Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടയടപ്പ്​ സമരം പൂർണം

കടയടപ്പ്​ സമരം പൂർണം

text_fields
bookmark_border
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പുസമരം ജില്ലയിൽ പൂർണം. ഏറക്കുറെ മുഴുവൻ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നതിനാൽ ഹോട്ടലുകളും റസ്റ്റാറൻറുകളും തുറന്നുപ്രവർത്തിച്ചില്ല. ഇത് നഗരത്തിലെത്തിയ യാത്രക്കാരെ ദുരിതത്തിലാക്കി. ദൂരസ്ഥലങ്ങളിൽനിന്നുമെത്തി ജില്ലയിൽ ജോലി ചെയ്യുന്നവരിൽ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നവരെയാണ് സമരം കാര്യമായി വലച്ചത്. തൃപ്പൂണിത്തുറയിലും ചോറ്റാനിക്കര, തിരുവാങ്കുളം തുടങ്ങിയ സ്ഥലങ്ങളിലും സമരം പൂർണമായിരുന്നു. ദൂരദേശങ്ങളിൽനിന്നെത്തിയ ഭക്തർക്ക് ചോറ്റാനിക്കര ക്ഷേത്രത്തിൽ ദേവസ്വം ലഘുഭക്ഷണവും അന്നദാനവും ഒരുക്കിയത് ആശ്വാസമായി. 1500 പേർക്ക് ഭക്ഷണം നൽകിയതായി ദേവസ്വം മാനേജർ ബിജു ആർ. പിള്ള അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story