Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_righter chn1 വിദേശ...

er chn1 വിദേശ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ നിയന്ത്രിക്കാൻ നിയമം വേണം

text_fields
bookmark_border
കൊച്ചി: വിദേശ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ നിയന്ത്രിക്കാനും നിയമത്തിന് കീഴില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ നിയമനിർമാണം നടത്തണമെന്ന് കേരള സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (ടി.യു.സി.ഐ) ഓണ്‍ലൈന്‍ ടാക്‌സി വിഭാഗത്തി​െൻറ പൊതുയോഗം ആവശ്യപ്പെട്ടു. യൂനിയന്‍ പ്രസിഡൻറ് ടി.സി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ തരപ്പെടുത്തി ഓണ്‍ലൈന്‍ ടാക്‌സി കാര്‍ സർവിസ് നടത്തുന്ന അയ്യായിരത്തോളം തൊഴിലാളികള്‍ക്ക് വായ്പ ഗഡു അടക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ്. തുടക്കത്തിൽ നല്‍കിയിരുന്ന വാഗ്ദാനം അവസാനിപ്പിച്ച് പൂള്‍ ടാക്‌സി (ഷെയര്‍ ടാക്‌സി)യിലെത്തിനില്‍ക്കുന്ന സാഹചര്യം മേഖല നേരിടുന്ന വന്‍ പ്രതിസന്ധിയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ: ടി.സി. സുബ്രഹ്മണ്യന്‍ (പ്രസി), എം.ആര്‍. ജിജോ (വൈസ് പ്രസി), സുകേഷ് ബാബു (സെക്ര), ഷാജോ ജോസ്, എന്‍.എ. ബിനോയ് (ജോ. സെക്ര), അംബ്രോസ് (ട്രഷ), എന്‍.എ. ബിനോയ് തമ്മനം, വിനീഷ്, സുമേഷ്, സുനില്‍, പി. സോമന്‍, ലൈജു കെ. സോമന്‍, ലൈജു ടി. കുര്യന്‍, ജമാല്‍, അന്‍സല്‍ അസീസ് (അംഗം).
Show Full Article
TAGS:LOCAL NEWS 
Next Story