Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആംബുലൻസ് ലഭിക്കാൻ വൈകി ...

ആംബുലൻസ് ലഭിക്കാൻ വൈകി രോഗി മരിച്ച സംഭവം: ആരോഗ്യ വകുപ്പ് ഡയറക്ടർ വിശദീകരണം തേടി

text_fields
bookmark_border
മട്ടാഞ്ചേരി: കരുവേലിപ്പടി ഗവ: മഹാരാജാസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക് സമയത്ത് ആംബുലൻസ് ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ്സെക്രട്ടറി ഹെൽത്ത് ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30 ഓടെ ചികിത്സക്കെത്തിയ പുന്നക്കൽ വീട്ടിൽ അലിയാണ്(84) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്നാണ് അലിയെ ബന്ധുക്കൾ ഇവിടെ ചികിത്സക്കെത്തിച്ചത്. അസുഖം മൂർഛിച്ചതിനെ തുടർന്ന് രോഗിയെ പ്രാഥമിക ചികിത്സ നൽകി ജനറൽ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ, ആംബുലൻസി​െൻറ രണ്ടു ഡ്രൈവർമാരും അവധിയിലായിരുന്നു. പിന്നീട് സോളിഡാരിറ്റിയുടെ ആംബുലൻസ് എത്തിയാണ് രോഗിയെ എറണാകുളം ജനറൽ ആശുപത്രിയിലും അവിടെനിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിച്ചു. ഒ.പി. സമയങ്ങളിൽ അത്യാസന്ന നിലയിൽ കാഷ്വൽറ്റിയിൽ എത്തുന്ന രോഗികളോട് ഒ.പി.യിൽ നിന്നും ചീട്ട് എടുപ്പിച്ച ശേഷമാണ് ചികിത്സ നൽകുന്നതെന്നും പരാതിയുയർന്നിട്ടുണ്ട് .ഇക്കാര്യത്തിലും ആരോഗ്യ വകുപ്പ്സെക്രട്ടറി രാജീവ് സദാനന്ദൻ ഹെൽത്ത് ഡയറക്ടറോട്‌ സംഭവത്തെപ്പറ്റി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story