Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലത്തിന്...

കിഴക്കമ്പലത്തിന് പിന്നാലെ പട്ടിമറ്റം ലോക്കൽ സമ്മേളനവും പിരിച്ചുവിട്ടു

text_fields
bookmark_border
കിഴക്കമ്പലം: സി.പി.എം കിഴക്കമ്പലം ലോക്കൽ സമ്മേളനത്തിന് പിന്നാലെ പട്ടിമറ്റം ലോക്കൽ സമ്മേളനവും പിരിച്ചുവിട്ടു. ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെ ജില്ല നേതൃത്വം ഇടപെട്ടാണ് സമ്മേളനം നിർത്തിെവച്ചത്. വി.എസ് പക്ഷത്തിന് ആധിപത്യമുള്ള ലോക്കൽ സമ്മേളനത്തിൽ വി.എസ് പക്ഷം ഏകപക്ഷിയമായി പാനൽ അവതരിപ്പിെച്ചന്ന് ചൂണ്ടിക്കാട്ടി മറുപക്ഷത്തുനിന്ന് അഞ്ചുപേർ മത്സരിക്കാൻ വന്നതോടെയാണ് തർക്കം രൂക്ഷമായത്. ഇതേതുടർന്ന് ജില്ല കമ്മിറ്റി ഇടപെട്ട് പലവട്ടം ചർച്ച നടത്തിയെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ സമ്മേളനം പിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന കിഴക്കമ്പലം ലോക്കൽ കമ്മിറ്റിയും തർക്കത്തെത്തുടർന്ന് പ്രതിനിധി സമ്മേളനം പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പട്ടിമറ്റത്തും പ്രതിസന്ധിയിലായത്. കോലഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളാണ് പട്ടിമറ്റവും കിഴക്കമ്പലവും. ലോക്കൽ കമ്മിറ്റികളിൽ വിഭാഗീയത രൂക്ഷമായതോടെ ഏരിയ കമ്മിറ്റി െതരഞ്ഞടുപ്പിലും വിഭാഗീയത രൂക്ഷമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ വിഭാഗീയത നിലനിൽക്കുന്ന ഏരിയ കമ്മിറ്റിയാണ് കോലഞ്ചേരി എന്നാണ് ജില്ലകമ്മിറ്റിയുടെ വിലയിരുത്തൽ. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിൽ ഏറ്റവും കൂടുതൽ പരാതി ഉയർന്നതും കോലഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളിൽനിന്നുമാണ്. വി.എസ് പക്ഷത്തിന് ആധിപത്യമുള്ള ഏരിയയാണ് കോലഞ്ചേരി. ഐരാപുരം ലോക്കൽ കമ്മിറ്റിയിൽനിന്നുള്ള ഏരിയ പ്രതിനിധികളുടെ തെരഞ്ഞടുപ്പും റദ്ദാക്കിയിട്ടുണ്ട്. 12 ലോക്കൽ കമ്മിറ്റികളുള്ള ഏരിയ കമ്മിറ്റിയിൽ ഇനി കോലഞ്ചേരി ലോക്കൽ സമ്മേളനമാണ് നടക്കാനുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story