Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകര്‍ഷകരില്‍നിന്ന്...

കര്‍ഷകരില്‍നിന്ന് ഉപഭോക്താവിലേക്ക് അരിയുമായി ആം ആദ്മി

text_fields
bookmark_border
കൊച്ചി: െനൽ കർഷകരിൽനിന്ന് ഉപഭോക്താവിലേക്ക് നേരിട്ട് അരി എത്തിക്കാൻ ആം ആദ്മി പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന കൺവീനർ സി.ആര്‍. നീലകണ്ഠൻ. നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ച തുക കിലോക്ക് 23 രൂപ 30 പൈസയാണ്. എന്നാൽ, ഈ വിലയ്ക്കുപോലും സമയത്തിന് നെല്ല് ഏറ്റെടുക്കാതിരിക്കുകയും സ്വകാര്യ മില്ലുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നെല്ലിന് കിലോക്ക് 25 രൂപ നൽകി നെല്ല് സംഭരണം ആരംഭിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു. ഇത് അരിയാക്കി തുടക്കത്തിൽ ആം ആദ്മി വളൻറിയർ വഴിയാണ് വിതരണം ചെയ്യുക. ഇത് കുട്ടനാട്ടിലേക്കും കേരളത്തിലെ മറ്റ് നെല്ലുൽപാദന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ ആദ്യ വിതരേണാദ്ഘാടനം സി.ആര്‍. നീലകണ്ഠൻ നിർവഹിച്ചു. ആം ആദ്മി പാര്‍ട്ടി കര്‍ഷക വിഭാഗം കണ്‍വീനര്‍ പദ്മനാഭന്‍ ഭാസ്കരന്‍, ഉദയ പ്രകാശ്‌, സെക്രട്ടറി പോള്‍ തോമസ്‌, ട്രഷറര്‍ ജോസ് ഒലിക്കന്‍, പ്രവിന്‍ ഫിലിപ്, വേണുഗോപാല്‍, ജനാർദനന്‍, ഷക്കീര്‍ അലി, ഷൈബു മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story