Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകൃതി...

പ്രകൃതി വിഭവങ്ങളിൽനിന്ന് രോഗസംഹാരികൾ: ഗവേഷണം കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ശാസ്​ത്രർ

text_fields
bookmark_border
കൊച്ചി: ആൻറിബയോട്ടിക്കുകൾക്ക് പകരം പ്രകൃതി വിഭവങ്ങളിൽനിന്ന് രോഗസംഹാരികളെ കണ്ടെത്തുന്ന ഗവേഷണം രാജ്യത്തെ ബയോടെക്നോളജി മേഖലയിൽ കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ. ഈ ഗവേഷണം പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതിനും പ്രതിരോധമരുന്നുകളുടെ വികസനത്തിനും സഹായിക്കുമെന്ന് കൊച്ചിയിൽ നടന്ന പതിനാലാമത് ഏഷ്യൻ കോൺഫറൻസ് ഓൺ ഡയേറിയൽ ഡിസീസസ് ആൻഡ് ന്യൂട്രീഷൻ(അസ്കോഡ്) രാജ്യാന്തര സമ്മേളനത്തിൽ മണിപ്പാൽ സർവകലാശാലയിൽനിന്നെത്തിയ ഗവേഷകരും ശാസ്ത്രജ്ഞരും അവതരിപ്പിച്ച പ്രബന്ധങ്ങളിൽ പറയുന്നു. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സ​െൻറർ ഫോർ ബയോടെക്നോളജിയാണ് സമ്മേളനം സംഘടിപ്പിച്ചത്. ആൻറിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗത്തിലൂടെ രോഗാണുക്കൾക്ക് പ്രതിരോധശേഷി കൈവരുന്നത് ചികിത്സമേഖലയിലെ പ്രധാന തിരിച്ചടിയാണ്. ഈ സാഹചര്യമാണ് പ്രകൃതിവിഭവങ്ങളിൽ ഗവേഷണം നടത്താൻ തങ്ങളെ േപ്രരിപ്പിച്ചതെന്ന് മണിപ്പാൽ സർവകലാശാലയിലെ മൈേക്രാബയോളജി വിഭാഗം പ്രഫ. ഡോ. മമത ബല്ലാൽ പറഞ്ഞു. രാജ്യത്തെ വിദഗ്ധ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും പുറമെ ബ്രിട്ടൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, സ്വീഡൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 61 ചികിത്സകർ സമ്മേളനത്തിൽ പ്രബന്ധാവതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story