Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാഷയെ മുേന്നാട്ട്...

ഭാഷയെ മുേന്നാട്ട് നയിക്കുന്നത് സാധാരണക്കാർ –രതി മേനോൻ

text_fields
bookmark_border
കൊച്ചി: സാധാരണക്കാരാണ് ഭാഷയെ മുന്നോട്ട് നയിക്കുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ഡോ. രതി മേനോൻ. ഭാഷക്ക് സമൂഹവുമായി ബന്ധം വേണം. സമൂഹവുമായി വേറിട്ട അസ്തിത്വം ഭാഷക്കില്ല. സാധാരണക്കാരുമായുള്ള കണ്ണി നഷ്ടപ്പെട്ടാൽ ഭാഷയുടെ ശക്തി ഇല്ലാതാകുമെന്നും അവർ പറഞ്ഞു. കേരള മീഡിയ അക്കാദമിയിൽ കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് 'ഭാഷ: സംസ്കാരത്തി​െൻറ താക്കോൽ' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. മാറിവരുന്ന അഭിരുചികളെ ഉൾക്കൊള്ളാൻ പാകപ്പെടുമ്പോഴാണ് ചരിത്രത്തി​െൻറയും സംസ്കാരത്തി​െൻറയും അടയാളമായ ഭാഷ േശ്രഷ്ഠമാകുന്നത്. പുതുവഴക്കങ്ങൾ ഭാഷയുടെ വളർച്ചക്ക് അനിവാര്യമാണ്. ചെറുപ്പക്കാർക്കിടയിലാണ് പുതിയ പദാവലികൾ രൂപപ്പെടുന്നത്. താൽക്കാലികമാണെങ്കിലും നൂതനപരീക്ഷണങ്ങൾ ഭാഷയിൽ ഉണ്ടാകണമെന്നും അവർ പറഞ്ഞു. വിദ്യാർഥികൾക്ക് നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ.എം. ശങ്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. ഹേമലത, കെ. അജിത്, വിദ്യാർഥികളായ എസ്. ശ്രീലക്ഷ്മി, സൂര്യമോൾ മഹേശൻ, ബിദിൻ എം. ദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story