Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളപ്പിറവി ദിനത്തിൽ...

കേരളപ്പിറവി ദിനത്തിൽ വയലാർ ഗാനങ്ങളുമായി ആർട്സ്​ ആൻഡ് മെഡിസിൻ

text_fields
bookmark_border
കൊച്ചി: കേരളപ്പിറവി ദിനത്തെ അവിസ്മരണീയമാക്കാൻ മനോഹരമായ നമ്മുടെ നാടിനെ വാഴ്ത്തുന്ന കേരളം കേരളം... എന്ന ഗാനം പാടിയാണ് പിന്നണി ഗായകൻ ഹരി ശ്രീജയരാജ് തുടങ്ങിയത്. അനശ്വരനായ ഗാനരചയിതാവ് വയലാർ രാമവർമക്ക് സ്മരണാഞ്ജലിയൊരുക്കി എറണാകുളം ഗവ. ജനറൽ ആശുപത്രിയിൽ നടന്ന ആർട്സ് ആൻഡ് മെഡിസിൻ പരിപാടി, ഒരുപിടി പാട്ടുകളിലൂടെ കേൾവിക്കാരെ പഴയകാല ഗാനങ്ങളുടെ സുവർണകാലത്തേക്ക് മടക്കിക്കൊണ്ടു പോയി. പ്രഫഷനൽ ഗായകരായ ഹരിശ്രീ ജയരാജ്, യാഹിയ അസീസ്, നൗഷാദ്, സിമി രമേഷ് എന്നിവരാണ് കേൾവിക്കാർക്ക് വയലാർ സ്മരണകളിലൂടെ സംഗീതയാത്രയൊരുക്കിയ വയലാർ ഗാനങ്ങളുൾപ്പെടെ പതിനാറു പാട്ടുകളുമായി അരങ്ങുതകർത്തത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ, മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുമായിച്ചേർന്ന് നടത്തുന്ന ആർട്സ് ആൻഡ് മെഡിസിൻ 193ാം ലക്കം പൂർത്തിയാക്കുകയായിരുന്നു ബുധനാഴ്ച. ആലുവ സ്വദേശിയായ ജയരാജ് ഇരുപതുവർഷത്തോളമായി സംഗീതവേദികളിൽ സജീവമാണ്. കുടുംബശ്രീ ട്രാവൽസ്, ലാസ്റ്റ് ബഞ്ച് എന്നീസിനിമകളിൽ പാടിയിട്ടുണ്ട്. മെഹ്ബൂബ് ഓർക്കസ്ട്രയിലെ പാട്ടുകാരനും സംഗീത കുടുംബത്തിലെ അംഗവുമായി യഹിയ അസീസ്ആർട്സ് ആൻഡ് മെഡിസിനിലെ സാന്നിധ്യമാണ്. തൃശൂർ മാളയിലെ ഇൻറർനാഷനൽ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക കൂടിയായ സിമി രമേഷ്, ഇരുപതു വർഷമായിസംഗീത രംഗത്തുണ്ട്. 'അമ്മ അനുപമ' എന്ന സംഗീത ആൽബമാണ് സിമിയെ പ്രശസ്തയാക്കിയത്. പഴയകാല ഹിന്ദി സിനിമാഗാനങ്ങൾ മികവോടെ പാടുന്ന ഗസൽഗായകനായ നൗഷാദ് കൊച്ചിയിലെ യുവ ആസ്വാദകർക്ക് പ്രിയങ്കരനാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം കൊച്ചി: കടലിൽനിന്നും ഉൾനാടൻ ജലാശയങ്ങളിൽനിന്നും പിടിക്കുന്ന മീനുകളുടെ അളവ് ശാസ്ത്രീയമായി തിട്ടപ്പെടുത്തുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) പരിശീലനം നൽകി. ഹാർബറുകളിൽ നിന്നും മറ്റ് മീൻപിടിത്ത കേന്ദ്രങ്ങളിൽ നിന്നുംശേഖരിക്കുന്ന വിവരങ്ങൾ നിജപ്പെടുത്താനും അതുവഴി സംസ്ഥാനത്തെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവരസമാഹരണം ഏകോപിപ്പിക്കുകയുമാണ് പരിശീലനപരിപാടിയുടെ ലക്ഷ്യം. ഡോ. ടി.വി. സത്യാനന്ദൻ, ഡോ. ജെ. ജയശങ്കർ, ഡോ. സോമി കുര്യാക്കോസ്, ഡോ. കെ.ജി. മിനി, ഡോ. എൽദോ വർഗീസ് തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story