Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്​കാരത്തിലേക്കും...

സംസ്​കാരത്തിലേക്കും തത്ത്വശാസ്​ത്രത്തിലേക്കും മനുഷ്യനെ എത്തിച്ചത്​ വായന ^സി. രാധാക​ൃഷ്​ണൻ

text_fields
bookmark_border
സംസ്കാരത്തിലേക്കും തത്ത്വശാസ്ത്രത്തിലേക്കും മനുഷ്യനെ എത്തിച്ചത് വായന -സി. രാധാകൃഷ്ണൻ കൊച്ചി: കാടൻമാരായ മനുഷ്യനെ ഇന്നത്തെ സംസ്കാരത്തിലേക്കും അറിവിലേക്കും തത്ത്വശാസ്ത്രത്തിലേക്കും എത്തിച്ചത് വായനയാണെന്ന് പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. എസ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ എറണാകുളം സൗത്ത് എസ്.ആർ.വി ഹൈസ്കൂളിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിൽ 'വായനയും സമൂഹവും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയത്തിൽനിന്ന് ഇറങ്ങുന്നതോടെ വിദ്യാഭ്യാസം അവസാനിച്ചെന്ന് കരുതരുത്. ആജീവനാന്ത പ്രക്രിയയാെണന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഇൗഡൻ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. മിനിമോൾ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ കെ.കെ. ലളിത, എസ്.എസ്.എ ജില്ല പ്രോഗ്രാം ഒാഫിസർമാരായ ജോസ്പെറ്റ് ജേക്കബ്, ജി.എസ്. ദീപ, എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ ഫൗസിയ മല്ലിശ്ശേരി, എസ്.ആർ.വി ഹൈസ്കൂൾ പ്രധാന അധ്യാപിക ടി.ജി. വിലാസിനി എന്നിവർ സംസാരിച്ചു. എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ സജോയ് ജോർജ് സ്വാഗതവും എസ്.എസ്.എ ജില്ല പ്രോഗ്രാം ഒാഫിസർ ടി.കെ. വിജയകുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story