Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രാവ് പറത്തലിൽ പുതിയ...

പ്രാവ് പറത്തലിൽ പുതിയ റെക്കോഡ് ഇട്ട് ബ്രദേഴ്സ് കരുവേലിപ്പടി

text_fields
bookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരിയുടെ പ്രാവ് പറത്തൽ സിനിമകളിൽ വരെ ഇടം പിടിച്ചപ്പോൾ മത്സര ആവേശവും ഉയർന്നു. പുതിയ റെക്കോഡ് സ്ഥാപിച്ചുകൊണ്ടാണ് ഇക്കുറി പ്രാവ് പറത്തൽ മത്സരം സമാപിച്ചത്. പതിനാറു മണിക്കൂറും മുപ്പത്തിമൂന്നു മിനിറ്റും തുടർച്ചയായി ആകാശത്ത് വട്ടമിട്ടു പറന്നാണ് ബ്രദേഴ്സ് കരുവേലിപ്പടിയുടെ പ്രാവ് റെക്കോഡ് കുറിച്ചു കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നിലവിലെ പതിനാറ് മണിക്കൂറും ഏഴു മിനിറ്റുമെന്ന റെക്കോഡാണ് തിരുത്തപ്പെട്ടത്. അമരാവതി സ്വദേശി സാക്സ് ബിയുടെ പ്രാവ് പതിനാറു മണിക്കൂറും നാല് മിനിറ്റും പറന്ന് രണ്ടാംസ്ഥാനം കരസ്ഥമാക്കി. ബ്രദേഴ്സി​െൻറ തന്നെ മറ്റൊരു പ്രാവ് പതിനാല് മണിക്കൂറും ഇരുപത്തിരണ്ടു മിനിറ്റും പറന്ന് മൂന്നും പതിമൂന്ന് മിനിറ്റും അമ്പത്തി ഏഴു മിനിറ്റും പറന്ന് മൂലങ്കുഴി സ്വദേശി സാംസണി​െൻറ പ്രാവ് നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫ്രണ്ട്സ് കരുവേലിപടിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. സമാപന സമ്മേളനം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. പി.എച്ച് നാസർ, വി.എച്ച്. ഷിഹാബുദ്ദീൻ, ഡോ. പ്രസാദ്, മോട്ടി ഉമ്മൻ, സജി, ബാസ്റ്റിൻ ബാബു, ടി.എ. മനീഷ് എന്നിവർ സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ എം.എക്സ്. ജൂഡ്സൺ, ചീക്കു ആനന്ദശ്ശേരി, ദേശീയ മഹാൻ ഗുരു പുരസ്കാര ജേതാവ് എം.എം. സലീം എന്നിവരെ ചടങ്ങിൽ ആദരിച്ചു. കഛി മേമൻ അസോ. ഭാരവാഹികൾ മട്ടാഞ്ചേരി: കഛി മേമൻ ജമാഅത്തി​െൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അൻവർ ഹാഷിം സേട്ട് (പ്രസി.), അബ്ദുൽ ഗഫാർ ഈസാ സേട്ട് (വൈസ് പ്രസി.), എ.ആർ. അഹമ്മദ് സേട്ട് (സെക്ര.), അബ്ദുൽ കാദർ യാക്കൂബ് സേട്ട് (ജോ. സെക്ര.), എ.എച്ച്. സുലൈമാൻ സേട്ട് (ട്രഷ.), സലീം ഷുക്കൂർ, റഫീഖ് ഉസ്മാൻ, ആദം ഇസ്ഹാക്ക്, അബ്ദുൽ അസീസ് പട്ടേൽ, നസീർ ഇസ്മയിൽ, നസീർ അബ്ദുൽ ലത്തീഫ് (കമ്മിറ്റിയംഗങ്ങൾ).
Show Full Article
TAGS:LOCAL NEWS 
Next Story