Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ ഗാനം...

ദേശീയ ഗാനം നിർബന്ധമാക്കി ജ​യ്പു​ർ മുനിസിപ്പാലിറ്റി

text_fields
bookmark_border
ജയ്പുർ (രാജസ്ഥാൻ): ദേശീയഗാനമായ 'ജനഗണമന' നിർബന്ധമാക്കി ജയ്പുർ മുനിസിപ്പൽ കോർപറേഷന്‍. കോർപറേഷനിൽ ജോലിക്ക് ഹാജരാകുന്നവർ രാവിലെ ജനഗണമനയും വൈകീട്ട് വന്ദേമാതരവും ആലപിക്കണമെന്ന ഉത്തരവ് കോർപറേഷൻ പുറത്തിറക്കി. ഉദ്യോഗസ്ഥർക്കിടയിൽ രാജ്യസ്നേഹം വളർത്തുന്നതിനും മികച്ച ജോലിഅന്തരീക്ഷം ഒരുക്കുന്നതിനും ദേശീയഗാനാലാപനം സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്. ദേശീയഗാനം ആലപിക്കാൻ കഴിയാത്തവർ പാകിസ്താനിലേക്ക് പോകണമെന്ന് ജയ്പുർ മേയർ അശോക് ലഹോതി പറഞ്ഞു. ജയ്പുർ കോർപറേഷൻ ആസ്ഥാനത്ത് മേയറുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ദേശീയഗാനം ആലപിച്ചു. ദേശീയഗാനത്തോടെ ദിവസം ആരംഭിക്കുന്നതും ദേശീയഗീതം ആലപിച്ച് ജോലി അവസാനിപ്പിക്കുന്നതും പോസിറ്റിവ് ഊർജം പകരുമെന്നും മേയർ കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story