Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത നിർമാണം: നഗരസഭ ...

അനധികൃത നിർമാണം: നഗരസഭ സെക്രട്ടറിയുടെ ഓഫിസിൽ പരാതിക്കാരിയുടെ പ്രതിഷേധം

text_fields
bookmark_border
കളമശ്ശേരി: അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നഗരസഭ ഓംബുഡ്സ്മാൻ ഉത്തരവുണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് പരാതിക്കാരി കളമശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസിലെത്തി പ്രതിഷേധിച്ചു. 41-ാം വാർഡിൽ കാർബോറാണ്ടം റോഡിൽ പയസി​െൻറ വീട്ടിൽ നടന്ന അനധികൃത നിർമാണത്തിനെതിരെ അയൽവാസിയായ ചെറിയകുമരോത്ത് വീട്ടിൽ ആൻസൻ ജോസഫി​െൻറ പരാതിയിൽ ചുമതലക്കാരിയായ (പവർ ഓഫ് അറ്റോണി ഹോൾഡർ) സഹോദരി പുഷ്പി ജോസഫാണ് പ്രതിഷേധിച്ചത്. ഏഴുമാസം മുമ്പ് ഓംബുഡ്സ്മാനും ഈ മാസം നഗരസഭ സെക്രട്ടറിയും അനധികൃത നിർമാണം പൊളിച്ചുനീക്കാൻ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടർന്നായിരുന്നു പ്രതിഷേധം. അനധികൃത നിർമാണത്തിനെതിരെ നടപടി സ്വീകരിക്കാൻ എൻജിനീയറിങ് വിഭാഗത്തോട് നഗരസഭ സെക്രട്ടറി നിർദേശിച്ചതോടെ ഇവർ മടങ്ങി. എന്നാൽ, നിർമാണസ്ഥലത്ത് ഒരുനടപടിയും കാണാത്തതിനെത്തുടർന്ന് വീണ്ടും നഗരസഭയിലെത്തി പ്രതിഷേധിച്ചു. തുടർന്ന് ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകി ഇവരെ പറഞ്ഞയക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി വിപുലീകരിച്ചു കളമശ്ശേരി: യൂത്ത് കോൺഗ്രസ് കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറായി അഷ്കർ പനയപ്പിള്ളിയെ സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നിയമിച്ചു. മുൻ നിയോജക മണ്ഡലം പ്രസിഡൻറ് ടി.എ. അബ്ദുൽ സലാം, വൈസ് പ്രസിഡൻറ് എം.എ. വഹാബ് എന്നിവരെ പാർലമ​െൻറ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. പുതിയ ഭാരവാഹികളെകൂടി ഉൾപ്പെടുത്തി കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി വിപുലീകരിച്ചതായും എറണാകുളം പാർലമ​െൻററി കമ്മിറ്റി പ്രസിഡൻറ് എം.വി. രതീഷ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story