Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:23 AM GMT Updated On
date_range 30 Jun 2017 9:23 AM GMTദേശീയ പട്ടികജാതി കമീഷന് ജില്ല സന്ദര്‍ശനം
text_fieldsbookmark_border
കൊച്ചി: ദേശീയ പട്ടികജാതി കമീഷന് അംഗങ്ങൾ വെള്ളിയാഴ്ച രാവിലെ 10.30 ന് തൃക്കാക്കര കണ്ണങ്കേരി പട്ടികജാതി കോളനിയും 11.15 ന് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ ഫാക്ട് കോളനിയും സന്ദര്‍ശിക്കും. ഗെസ്റ്റ് അധ്യാപക ഒഴിവ് കൊച്ചി: എറണാകുളം ഗവ: ലോ കോളജില്‍ നിയമ വിഷയത്തില്‍ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവര് വിശദമായ ബയോഡാറ്റയും, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ജൂലൈ മൂന്നിന് ഉച്ചക്ക് രണ്ടിന് പ്രിന്‍സിപ്പൽ മുമ്പാകെ ഇൻറര്‍വ്യൂവിന് ഹാജരാകണം. തൊഴിലധിഷ്ഠിത പരിശീലനം കൊച്ചി: സോഫ്റ്റ്വേയര് വികസനം, വ്യക്തിത്വ വികസനം എന്നിവയില്‍ 20-നും 26-നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിശീലനം നല്കുന്നു. തിരുവനന്തപുരത്താണ് പരിശീലനം. പ്രതിമാസം 5500 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ പാസായവര്‍ക്കും എൻജിനീയറിങ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. ഫോൺ: 0471 2323949.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story