Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:16 AM GMT Updated On
date_range 30 Jun 2017 9:16 AM GMTനിയോജക മണ്ഡലംതല ശുചീകരണപ്രവര്‍ത്തനം ആരംഭിച്ചു
text_fieldsbookmark_border
ആലുവ: സര്‍ക്കാറിെൻറ പകര്‍ച്ചപ്പനി നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലുവ . നഗരസഭ മിനിമാര്‍ക്കറ്റിൽ അന്‍വര്‍ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്പേഴ്സൻ ലിസി എബ്രഹാം, വൈസ് ചെയര്പേഴ്സൻ സി. ഓമന, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ടിമ്മി, വാര്‍ഡ് കൗണ്‍സിലര്‍ ശ്യാം പത്മനാഭന്, കൗണ്‍സിലര്‍മാരായ പി.സി. ആൻറണി, ജയകുമാര്‍, എ.സി. സന്തോഷ്കുമാര്‍, സെബി വി. ബാസ്റ്റിന്, സെക്രട്ടറി ബിനി, ആരോഗ്യവിഭാഗം ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, റെസിഡൻറ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ നഗരസഭ മിനിമാര്ക്കറ്റും പരിസരവും വൃത്തിയാക്കി. രാത്രി സ്ക്വാഡ് ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തുമെന്നും നഗരസഭ പരിധിയിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന് ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്പേഴ്സൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story