Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിസാൻ ജനത സംസ്ഥാന കർഷക ...

കിസാൻ ജനത സംസ്ഥാന കർഷക പഠന ക്യാമ്പ്

text_fields
bookmark_border
കൊച്ചി: കർഷകരെ രക്ഷിക്കൂ, ഭക്ഷ്യക്ഷാമം പരിഹരിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കിസാൻ ജനത സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കർഷക പഠന ക്യാമ്പ് 'ഹരിതാഭം 2017' ജൂലൈ 11, 12, 13 തീയതികളിൽ ആലുവ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിക്കും. ജനതാദൾ (യു) സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. ജനതാദൾ (യു) ദേശീയ ജനറൽ സെക്രട്ടറി അനിൽ ഹെഡ്ഗേ മുഖ്യപ്രഭാഷണം നടത്തും. കിസാൻ ജനത സംസ്ഥാന പ്രസിഡൻറ് അയത്തിൽ അപ്പുക്കുട്ടൻ അധ്യക്ഷത വഹിക്കും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ, കേന്ദ്ര നാളീകേര വികസന ബോർഡ് പ്രോസസിങ് എൻജിനീയർ ശ്രീകുമാർ പൊതുവാൾ, ഗാന്ധി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൊല്ലം പണിക്കർ, വനം വകുപ്പ് അസി. ഫോറസ്റ്റ് കൺസർവേറ്റർ മാർട്ടിൻ ലോവൽ, എറണാകുളം പ്രിൻസിപ്പൽ അഗ്രികർചർ ഒാഫിസർ ഡോ. ശ്രീദേവി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story