Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുബ്രതോ മുഖർജി ഫുട്ബാൾ...

സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻറ് ഇന്ന്

text_fields
bookmark_border
പറവൂർ: സബ് ജില്ല സ്കൂൾ സുബ്രതോ മുഖർജി ഫുട്ബാൾ മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാല്യങ്കര എസ്.എൻ.എം കോളജ് ഗ്രൗണ്ടിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി 30ഓളം സ്കൂൾ ടീമുകൾ പങ്കെടുക്കും. പറവൂർ എ.ഇ.ഒ കെ.കെ. ബാലകൃഷ്ണൻ, സബ് ജില്ല സ്പോർട്സ് സെക്രട്ടറി ഫ്രാൻസിസ് വടശ്ശേരി എന്നിവർ നേതൃത്വം നൽകും. റേഷൻ കാർഡ് വിതരണം കരുമാല്ലൂർ: എ.ആർ.ഡി 119 റേഷൻ കടയുടെ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്കുള്ള കാർഡ് വിതരണം ജൂലൈ മൂന്നിന് നടക്കും. ആശുപത്രിപ്പടിക്ക് സമീപമുള്ള എസ്.എൻ.ഡി.പി ഹാളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് വിതരണം. കൺവെൻഷനും ഹെൽപ് ഡെസ്ക് രൂപവത്കരണവും ആലങ്ങാട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 900 കോടിയുടെ വിദ്യാഭ്യാസ വായ്പ സഹായ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഡി.വൈ.എഫ്.ഐ ആലങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊങ്ങോർപ്പിള്ളി കെ.ആർ. സ്മാരക മന്ദിരത്തിൽ ഞായറാഴ്ച രാവിലെ പത്തിനാണ് കൺവെൻഷൻ. യോഗത്തിൽ ഹെൽപ് ഡെസ്കും രൂപവത്കരിക്കും. വായ്പയെടുത്ത വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9656431357, 9847408181.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story