Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:10 AM GMT Updated On
date_range 2017-06-30T14:40:28+05:30വൈറ്റില^പേട്ട റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണം- ^എം.എല്‍.എ
text_fieldsവൈറ്റില-പേട്ട റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണം- -എം.എല്‍.എ കാക്കനാട്: വൈറ്റില മുതല്‍ പേട്ട വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് എം.എല്‍.എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നല്‍കി. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഏറെക്കാലമായി കാല്‍നടപോലും ദുസ്സഹമായ അവസ്ഥയിലാണ്. കൂടാതെ ഈ ഭാഗത്തുകൂടി മെട്രോ കടന്നുപോകുന്നത് വൈറ്റില ജങ്ഷനില്‍നിന്ന് ബസ് ടെര്‍മിനല്‍ വഴിയാണ്. ഇതിനോട് ചേര്‍ന്ന് കുന്നറ പാര്‍ക്ക് മുതല്‍ വൈറ്റില ജങ്ഷന്‍ വരെയുള്ള റോഡ് ഏറ്റെടുത്തു പണിയുമെന്നാണ് ഡി.എം.ആര്‍.സി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, അതുവഴി മെട്രോ കടന്നുപോകാത്തതിനാല്‍ ആ ഭാഗം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് ഡി.എം.ആര്‍.സി ഇപ്പോള്‍ പറയുന്നതെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി. മഴക്കാലമായതോടെ യാത്രക്ലേശം വർധിച്ചതിനാല്‍ അറ്റകുറ്റപ്പണി ഉടന്‍ ചെയ്യുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എം.എല്‍.എക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
Next Story